സ്റ്റാലിന്റെ ഭാര്യയുടെ ചിത്രം മോര്‍ഫ് ചെയ്തു, സെക്രട്ടേറിയേറ്റിലടക്കം ബോംബ് ഭീഷണി, പൊലീസിനെ വട്ടം ചുറ്റിച്ച യുവാവ് പിടിയില്‍

Software engineer has been arrested for sending over 100 hoax bomb threats
ശരത് സുബ്രഹ്മണ്യന്‍
Edited By:
Updated on: 
1 min read

തിരുവനന്തപുരം: വ്യാജ ബോംബ് ഭീഷണിയിലൂടെ കേരളാ പൊലീസിനെ വട്ടം ചുറ്റിച്ച തമിഴ്നാട് സ്വദേശി ശരത് സുബ്രഹ്മണ്യന്‍ പിടിയില്‍. സംസ്ഥാന സെക്രട്ടേറിയേറ്റിലേക്കും ക്ലിഫ് ഹൗസിലേക്കും വിദ്യാലയങ്ങളിലേക്കും ആശുപത്രികളിലേക്കുമടക്കം വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ അയച്ചതടക്കം 102 കേസുകളാണ് കേരളത്തില്‍ മാത്രം ശരത്തിന്റെ പേരിലുള്ളത്.

Software engineer has been arrested for sending over 100 hoax bomb threats
വരുന്നു ഇരട്ട ന്യൂനമര്‍ദ്ദം; ശനിയാഴ്ച വരെ പരക്കെ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

അമേരിക്കയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ ശരത് സുബ്രഹ്മണ്യനെയാണ് തമിഴ്നാട് എടിഎസ് പിടികൂടിയത്. അമേരിക്കയിലിരുന്ന് വ്യാജ ഇമെയിലുകള്‍ വഴിയാണ് ശരത് നിരന്തരം ബോംബ് ഭീഷണികള്‍ മുഴക്കിയിരുന്നത്. ഒന്നര മാസം മുന്‍പ് ചെന്നൈയിലെത്തിയ ഇയാളെ, തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിലാണ് എടിഎസ് ആദ്യം കസ്റ്റഡിയിലെടുത്തത്. ചാറ്റ് ജിപിടി ഉപയോഗിച്ചാണ് ഈ ചിത്രം നിര്‍മ്മിച്ചതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി.

തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കേരളത്തിലെ 102 ബോംബ് ഭീഷണികള്‍ക്ക് പിന്നിലും ഇയാളാണെന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഇതോടെ തിരുവനന്തപുരം സിറ്റി പോലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് വലിയ മാനസിക വിഷമത്തിലായിരുന്നു. ഈ ഡിപ്രഷന്‍ മാറ്റാനാണ് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാന്‍ തീരുമാനിച്ചത് എന്നായിരുന്നു ശരത്തിന്റെ കുറ്റസമ്മതം.

Software engineer has been arrested for sending over 100 hoax bomb threats
ശബരിമല ഭക്തര്‍ക്ക് നേരെ മദ്യപസംഘത്തിന്റെ ക്രൂരമര്‍ദനം; നാലുപേര്‍ പിടിയില്‍
Software engineer has been arrested for sending over 100 hoax bomb threats
'കരുണാകരന്‍ ജീവിച്ച കാലത്തല്ല പാലം പണിതത്, അദ്ദേഹത്തിന്റെ പടം വരെ പോസ്റ്ററില്‍; എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഒരു വ്യത്യാസവും ഇല്ല'
Summary

Software engineer has been arrested for sending over 100 hoax bomb threats targeting Kerala's Cliff House, Secretariat, and schools

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com