കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ നല്ല പെരുമാറ്റത്തിന്റെ ഉടമയാണെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്‌റി മുത്തുക്കോയ തങ്ങള്‍. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ 'എക്‌സ്പ്രസ് ഡൈലോഗ്‌സിന്' നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 'പൗരത്വ പ്രശ്‌നം ഉണ്ടായപ്പോള്‍ ഞാന്‍ നിങ്ങളുടെ അങ്ങോട്ടേക്ക് വരുന്നുണ്ട് എന്നു അദ്ദേഹം പറഞ്ഞു. അപ്പോള്‍ എന്റെ വീട്ടിലേക്ക് മന്ത്രിമാരെയും നേതാക്കളെയും കയറ്റുന്നില്ല എന്നു പറഞ്ഞു. വീട്ടിലേക്കല്ല, മലപ്പുറത്തേക്കാണ് വരുന്നത് എന്നു പറഞ്ഞു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഎം സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.'- ജിഫ്‌റി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
'പറയുന്ന കാര്യങ്ങളൊന്നും അദ്ദേഹം ചെയ്ത് തരില്ല എന്ന് പറഞ്ഞിട്ടില്ല. അങ്ങനെത്തൊരു സ്വഭാവമാണ്. എല്ലാരോടും നല്ല പെരുമാറ്റമാണ്. പഴയ രാഷ്ട്രീയക്കാര്‍ എല്ലാവരും അങ്ങനെയാണ്. ഉമ്മന്‍ചാണ്ടിയും കരുണാകരനും എല്ലാവരും നല്ല ആളുകള്‍ ആയിരുന്നു.'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടരുത് എന്ന് ഞാന്‍ പറഞ്ഞിരുന്നു. നിയസഭയില്‍ പാസാക്കിയ ബില്ലാണ് എന്ന് അദ്ദേഹം മറുപടി നല്‍കി. അന്ന് നിയമസഭയില്‍ ആരും ഇതിനെ എതിര്‍ത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയം പള്ളിയില്‍ പറഞ്ഞാല്‍ അത് പ്രശ്‌നമുണ്ടാകും. പള്ളിയില്‍ പലരുമുണ്ടാകും. ചിലപ്പോള്‍ വിഷയത്തോട് അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ടാകും. അങ്ങനെ ചില പള്ളികളില്‍ ഉന്തും തള്ളുമൊക്കെ ഉണ്ടാകും. അങ്ങനെയാണ് പള്ളിയില്‍ വിഷയം പറയരുത് എന്ന് ഞാന്‍ പറഞ്ഞത്. പള്ളിയില്‍ പറയരുത് എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെയൊരു പ്രചാരണമുണ്ട്. ജനങ്ങള്‍ക്ക് വിരോധമുണ്ടെങ്കില്‍ അടുത്ത നിയമസഭ ചേരുമ്പോള്‍ പരിഗണിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. അയാള്‍ അങ്ങനെ പറയുന്ന സ്വഭാവക്കാരനല്ല.'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'നിരീശ്വരവാദത്തോട് ഇസ്ലാമിനോട് യോജിക്കാന്‍ കഴിയില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഏക സിവില്‍ കോഡിന് എതിരാണ്. ഇന്ത്യയിലെ എല്ലാ ജനങ്ങളെയും ബാധിക്കുന്ന പ്രശ്‌നം എന്ന നിലയില്‍ അവരുടെ പരിപാടിയില്‍ നമ്മള്‍ പങ്കെടുക്കും. വീട് കത്തുമ്പോള്‍ തീയണയ്ക്കാന്‍ വരുന്നവര്‍ നിരീശ്വരവാദിയാണോ മുസ്ലിം ആണോ ഹിന്ദുവാണോ എന്ന് നോക്കുമോ? കമ്മ്യൂണിസ്റ്റുകാര്‍ക്ക് അവരുടെ വിശ്വാസമുണ്ട്. കോണ്‍ഗ്രസിന് അവരുടേതായ വിശ്വാസമുണ്ട്.'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'സമസ്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയു ബി ടീം അല്ല. സമസ്തയ്ക്ക് സ്വന്തമായ ഐഡന്റിറ്റിയുണ്ട്. ഇപ്പോള്‍ കമ്മ്യൂണിസ്റ്റുകളുമായി സഹകരിക്കുന്നത്, അവര്‍ ഏക സിവില്‍ കോഡിന് എതിരാണ് എന്നതുകൊണ്ടാണ്. സഹകരിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ അവര്‍ പറയുകയാണെങ്കില്‍ അവരെ എതിര്‍ക്കും. സമസ്ത എന്തു പറഞ്ഞാലും സമ്മതിക്കുന്ന മുഖ്യമന്ത്രിയല്ല പിണറായി വിജയന്‍. സമസ്ത പറയുന്നതെല്ലാം അംഗീകരിച്ചു കൊടുക്കല്ലല്ലോ അദ്ദേഹത്തെ പണി'- അദ്ദേഹം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് പഞ്ചിങില്‍ ഇളവ്; പത്ത് മണിക്കൂറില്‍ കൂടുതല്‍ ജോലിക്ക് ഒരു ദിവസം അവധി, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates