kochi metro ഫയല്‍ ചിത്രം
Kerala

കൊച്ചി മെട്രോയില്‍ ജോലി ഒഴിവ്? ആ പരസ്യങ്ങള്‍ വ്യാജം; പണം കൊടുത്ത് വഞ്ചിതരാകരുത്

മുന്നറിയിപ്പുമായി കെഎംആര്‍എല്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മെട്രോ റെയില്‍ കോര്‍പറേഷനില്‍ വന്‍തോതില്‍ ജോലി ഒഴിവുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ പരസ്യങ്ങളെന്നു മുന്നറിയിപ്പ്. ഇത്തരം പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്നു കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.

മെട്രോയില്‍ ജോലി ഒഴിവുണ്ടെന്ന തരത്തില്‍ പല തരത്തിലുള്ള പരസ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതിനാലാണ് അറിയിപ്പ്.

ടിക്കറ്റിങ് സൂപ്പര്‍വൈസര്‍മാരുടെ 4500 ഒഴിവുകളുണ്ടെന്നും 290 രൂപ രജിസ്‌ട്രേഷന്‍ ഫീസ് അടയ്ക്കണമെന്നും കാണിച്ച് ഒരു പരസ്യം നിലവില്‍ പ്രചരിക്കുന്നുണ്ട്. ഇതു വ്യാജമാണെന്നു അധികൃതര്‍ വ്യക്തമാക്കി.

കൊച്ചി മെട്രോയില്‍ ജോലി വാഗ്ദാനം ചെയ്തു പണം ആവശ്യപ്പെടുന്നവര്‍ക്കെതിരെ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണം. കൊച്ചി മെട്രോയിലെ ഒഴിവുകള്‍ ഔദ്യോഗിക വെബ് സൈറ്റിലാണു പ്രസിദ്ധപ്പെടുത്തുക എന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

kochi metro, fake job advertisement: Advertisements circulating claiming that there are a large number of job vacancies at the Metro Rail Corporation are fake

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

'ഇഞ്ചി'... കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി; പക്ഷേ, 'കപ്പ'... സൂപ്പറാ!

'പരിക്കെന്നു ഞങ്ങളോട് പറഞ്ഞ ആൾ ഇം​ഗ്ലണ്ടിൽ ടി20 കളിക്കുന്നു; സാം കറൻ ചെയ്തത് കടുത്ത തെറ്റ്, നടപടി വേണം'

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

SCROLL FOR NEXT