ഡോ. ജോണ്‍സണ്‍ വര്‍ഗീസ് file
Kerala

ഒരുമുറിയില്‍ താമസിച്ചാലും ഒരുമിച്ച് മദ്യപിച്ചാലും ബലാത്സംഗമാകുമോ?; മുന്‍കൂര്‍ ജാമ്യം തേടി ജോണ്‍സണ്‍

ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഡോ. ജോണ്‍സണ്‍ വര്‍ഗീസ് കോടതിയില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഡോ. ജോണ്‍സണ്‍ വര്‍ഗീസ് കോടതിയില്‍. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് ജോണ്‍സണ്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയെയാണ് സമീപിച്ചത്. കേസില്‍ നടിയുടെ ബന്ധുവിന്റെ ആരോപണം പൂര്‍ണമായും തെറ്റാണെന്ന് ജോണ്‍സന്റെ ഹര്‍ജിയില്‍ പറയുന്നു. ഒക്ടോബര്‍ 10 ന് നടന്നുവെന്ന് പറയപ്പെടുന്ന സംഭവത്തില്‍ നവംബര്‍ നാലിന് ശേഷമാണ് പരാതി നല്‍കിയത്. ഇതില്‍ അസ്വാഭാവികമായ കാലതാമസമുണ്ട്. തനിക്കെതിരെയുള്ള കേസിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ജോണ്‍സണ്‍ ആരോപിക്കുന്നു.

നടി അതുല്യ ചന്ദ്ര ഉള്‍പ്പെടുന്ന സംഘം തന്നെ മര്‍ദിച്ചുവെന്ന് കാട്ടി ഡോ. ജോണ്‍സണ്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ നടിയുടെ ബന്ധു പരാതിയുമായി ഇന്‍ഫോപാര്‍ക്ക് പൊലീസിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ താന്‍ നല്‍കിയ കേസിനെ പ്രതിരോധിക്കാന്‍ ഉണ്ടാക്കിയതാണ് ബലാത്സംഗ പരാതിയെന്നാണ് ജോണ്‍സന്റെ ആരോപണം. ഒക്ടോബര്‍ 10ന് ഇന്‍ഫോപാര്‍ക്കിലെ ഹോട്ടലില്‍ വച്ച് ജോണ്‍സണ്‍ തന്നെ പീഡിപ്പിച്ചെന്നാണ് അന്‍പതുകാരിയുടെ പരാതി. ഈ മാസം രണ്ടിന്, പരാതിക്കാരിയുടെ ബന്ധു അതുല്യ ആവശ്യപ്പെട്ടതനുസരിച്ച് കടവന്ത്രയിലെ ഒരു ഫ്‌ലാറ്റിലെത്തിയ തന്നെ പന്ത്രണ്ടംഗ സംഘം ആക്രമിക്കുകയും മൂന്ന് കോടി രൂപ ആവശ്യപ്പെടുകയും ചെയ്തു. ഈ സംഭവത്തില്‍ താന്‍ നല്‍കിയ പരാതിയില്‍ അതുല്യ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കടവന്ത്രയിലെ ഈ സംഭവത്തിന് ശേഷമാണ് തനിക്കെതിരെ ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ബലാത്സംഗ പരാതി നല്‍കിയത്.

ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനാണ് തന്നെ ബന്ധപ്പെട്ടതെന്നാണ് പരാതിക്കാരി പൊലീസിനോടു പറഞ്ഞത്. വൈകീട്ട് താന്‍ അവരെ ഇന്‍ഫോപാര്‍ക്കിലെ ഹോട്ടലിലെത്തി കൂട്ടിക്കൊണ്ടു പോയിയെന്നും ഒരുമിച്ച് മദ്യപിച്ചുവെന്നും അവര്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. ഈ സമയം ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടപ്പോള്‍ മുറിയെടുത്ത് വിശ്രമിച്ചെന്നും പിറ്റേന്ന് രാവിലെ ഉണര്‍ന്നപ്പോഴാണ് ബലാത്സംഗം ചെയ്യപ്പെട്ടതായി അറിഞ്ഞതെന്നും ഇക്കാര്യം ഡ്രൈവറേയും കുടുംബക്കാരെയും അറിയിച്ചെന്നും പരാതിക്കാരി പറയുന്നുണ്ട്. എന്നാല്‍ പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ ഒരുമിച്ച് മദ്യപിച്ചു എന്നതുകൊണ്ടോ ഒരു മുറിയില്‍ കയറി എന്നതുകൊണ്ടോ ബലാത്സംഗം നടന്നു എന്നു സ്ഥാപിക്കാനാവില്ല. സംഭവം നടന്നുവെന്ന് പറയുന്ന അന്നോ പിറ്റേന്നോ പരാതി നല്‍കാതെ, താന്‍ കേസു കൊടുത്തതിനു ശേഷം മാത്രം പരാതിയുമായി എത്തിയത് ദുരൂഹമാണെന്നും ജോണ്‍സണ്‍ ആരോപിക്കുന്നു.

സുപ്രീം കോടതിയുടെയും കേരള ഹൈക്കോടതിയുടെയും വിവിധ വിധികളുടെ അടിസ്ഥാനത്തില്‍, പരാതിയിലെ കാലതാമസത്തെയും സംശയത്തോടെ കാണേണ്ടതുണ്ടെന്നും ജോണ്‍സണ്‍ ഹര്‍ജിയില്‍ പറയുന്നു. അതേസമയം, കേസെടുത്തതിനു പിന്നാലെ ഒളിവില്‍ പോയ ഡോ. ജോണ്‍സണെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതുല്യയും സംഘവും പിടിച്ചെടുത്ത ഡോക്ടറുടെ ഫോണില്‍ ഒട്ടേറെ സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങളുണ്ട് എന്ന് പൊലീസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പിടിച്ചെടുത്ത ഈ ഫോണുകള്‍ നടിയുടെ ബന്ധുവാണ് പരാതിക്കൊപ്പം പൊലീസിന് കൈമാറിയത്. ഈ ഫോണുകള്‍ എങ്ങനെ പരാതിക്കാരിയുടെ കൈയില്‍ എത്തി എന്നറിയാന്‍ പൊലീസ് അവരുടെ മൊഴിയെടുക്കും. ഡോക്ടറുടെ ഫോണില്‍ തന്റെ ബന്ധുവിന്റെ ദൃശ്യങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കാനാണ് ഫോണ്‍ വാങ്ങിയതെന്നാണ് അതുല്യ പൊലീസിനോടു പറഞ്ഞത്. അതിനിടെ അതുല്യ ചന്ദ്ര, ബിബിന്‍ വിഷ്ണു, കെബി വിഷ്ണു എന്നിവരെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇവരുടെ സംഘത്തിലുണ്ടായിരുന്ന 9 പേര്‍ ഇപ്പോഴും ഒളിവിലാണ്.

Johnson seeks anticipatory bail

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജിഎന്‍എ വൈദ്യുതി തത്കാലം വേണ്ട, അടുത്ത രണ്ടുമാസത്തേയ്ക്ക് ക്ഷാമമില്ലെന്ന് കെഎസ്ഇബി; നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചു

കുടിവെള്ള പ്രശ്നം ഉന്നയിച്ച യുവാവിനെ മർദ്ദിച്ചതായി പരാതി; തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കർ രവിശങ്കർ പ്രതിരോധത്തിൽ

സ്‌ട്രോക്ക് വന്നത് തിരിച്ചറിഞ്ഞില്ല,56കാരന്റെ കാല്‍ മുറിച്ചുമാറ്റി; പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ പിഴവെന്ന് പരാതി

സംസ്കൃത അധ്യാപകർക്ക് സർക്കാർ ജോലി; അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്, ഇപ്പോൾ അപേക്ഷിക്കാം

ഉപ്പ പോയതിനുശേഷം പരീക്ഷണങ്ങള്‍ അവസാനിച്ചില്ല, ഒന്നിന് പിന്നാലെ ഒന്നായി പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്ന വേദന; കലാഭവന്‍ ഹനീഫിന്റെ മകന്റെ കുറിപ്പ്