Jose K Mani 
Kerala

'ചര്‍ച്ച ചെയ്യണോ?, അതൊക്കെ അടഞ്ഞ അധ്യായം; ആ പുസ്തകം ആരെങ്കിലും തുറന്നിട്ടുണ്ടെങ്കില്‍ വായിച്ചിട്ട് അടച്ചുവെച്ചോളും'

മാധ്യമങ്ങള്‍ പ്രചിപ്പിക്കുന്നതല്ലാതെ ഒരു ആശയക്കുഴപ്പവും പാര്‍ട്ടിയില്‍ ഇല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മുന്നണി മാറ്റം ചര്‍ച്ച ചെയ്യണോയെന്ന് കേരള കോണ്‍ഗ്രസ്  എം ചെയര്‍മാന്‍ ജോസ് കെ മാണി. സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ മുന്നണി മാറ്റം ചര്‍ച്ചയാകുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പ് വിലയിരുത്തല്‍, നിയമസഭ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പ്, മുന്നണിയുടെ മേഖലാ തല ജാഥ എന്നിവയും മറ്റ് അജണ്ടകളും യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് ജോസ് കെ മാണി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് മുമ്പായി പറഞ്ഞു.

സാധാരണ ഗതിയില്‍ മീഡിയ അജണ്ട കൊണ്ടുവരുന്നു. അത് ഒരിക്കലും തുറക്കാത്ത അധ്യായമല്ലേ. ഒരിക്കലും തുറക്കാത്ത പുസ്തകമല്ലേ. എന്തിന് ചര്‍ച്ച ചെയ്യണം. ഇനി ആരെങ്കിലും അതു തുറന്നിട്ടുണ്ടെങ്കില്‍ വായിച്ചിട്ട് അത് അടച്ചോളുമെന്ന്, മുന്നണി മാറ്റവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ജോസ് കെ മാണി പ്രതികരിച്ചു. ബാക്കി കാര്യങ്ങളെല്ലാം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം പറയാമെന്നും ജോസ് കെ മാണി പറഞ്ഞു.

നിലപാട് സുദൃഢമാണ് : റോഷി അഗസ്റ്റിന്‍

മാധ്യമങ്ങള്‍ പ്രചിപ്പിക്കുന്നതല്ലാതെ ഒരു ആശയക്കുഴപ്പവും പാര്‍ട്ടിയില്‍ ഇല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. യുഡിഎഫ് വാതില്‍ തുറന്നിട്ടിട്ടുണ്ടെങ്കില്‍ അത് വിശാല മനസ്ഥിതി ഉള്ളതുകൊണ്ടാണ്. എത്രയോ വലിയ മനംമാറ്റമാണ്. പാര്‍ട്ടിക്ക് മേല്‍ യാതൊരു തരത്തിലുള്ള സമ്മര്‍ദ്ദവുമില്ല. പാര്‍ട്ടി നിലപാട് സുദൃഢമാണ്. കെ എം മാണി പഠിപ്പിച്ച വഴിയാണ് പാര്‍ട്ടി പോകുന്നത്. അതില്‍ ആര്‍ക്കും സംശയത്തിന് ഇടമില്ലെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞ നിലപാടാണ് പാര്‍ട്ടിയുടെ നിലപാട്. അഭ്യൂഹം പരത്താന്‍ ശ്രമിക്കുന്നവര്‍ ഈ പാര്‍ട്ടിയെ വിഷമത്തിലാക്കാന്‍ ശ്രമിക്കുന്നവരാണ്. അത് പാര്‍ട്ടി ചെയര്‍മാന്‍ പറഞ്ഞിട്ടുണ്ട്. ഇനി അതിനെപ്പറ്റി ചര്‍ച്ച ചെയ്യുന്നതില്‍ ഒരു പ്രസക്തിയുമില്ല. എല്‍ഡിഎഫിനൊപ്പം തുടരും എന്ന് പോസ്റ്റിട്ടത് രണ്ട് എംഎല്‍എമാര്‍ മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍, അതു തെറ്റാണോയെന്ന് റോഷി ചോദിച്ചു. പോസ്റ്റിട്ടോ എന്നതല്ല, പാര്‍ട്ടി നിലപാടാണ് മുഖ്യമെന്നും റോഷി ചൂണ്ടിക്കാട്ടി.

Kerala Congress M Chairman Jose K Mani says the change in front is an unopened chapter

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമലയിലുള്ളത് പുതിയ പാളികളോ?; പരിശോധനാ ഫലം കോടതിയില്‍; തന്ത്രിക്ക് വാജിവാഹനം കൈമാറിയത് തെറ്റെന്ന് ദേവസ്വം രേഖ

കലോത്സവം മൂന്നാം ദിനത്തിലേക്ക്; കപ്പിനായി കണ്ണൂരും കോഴിക്കോടും ഇഞ്ചോടിഞ്ച്

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മാത്രം,18 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് യുകെ; ഫെബ്രുവരിയിൽ അപേക്ഷിക്കാം

രാവിലെ ഈ ചായ കുടിക്കുന്നത് സ്ട്രെസ് കുറയ്ക്കും

സ്മൃതി മന്ധാന ദി ഹണ്ട്രഡില്‍ തിരിച്ചെത്തി; ഇത്തവണ മാഞ്ചസ്റ്റര്‍ സൂപ്പര്‍ ജയന്റ്‌സില്‍

SCROLL FOR NEXT