Kerala

ജോസഫ് ടാജറ്റ് തൃശൂര്‍ ഡിസിസി അധ്യക്ഷന്‍, തീരുമാനം മല്ലികാര്‍ജുന്‍ ഖാര്‍ഗേയുടേത്

ഡിസിസിയിലെ സംഘര്‍ഷത്തിന് പിന്നാലെ ജോസ് വള്ളൂര്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ജോസഫ് ടാജറ്റ് തൃശൂര്‍ ഡിസിസി അധ്യക്ഷന്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗേയുടേതാണ് തീരുമാനം. ജോസഫ് ടാജറ്റ് നിലവില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവാണ്.

ഡിസിസിയിലെ സംഘര്‍ഷത്തിന് പിന്നാലെ ജോസ് വള്ളൂര്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരുന്നു. അതിന് ശേഷം എട്ട് മാസമായി തൃശൂര്‍ ഡിസിസിക്ക് സ്ഥിരം അധ്യക്ഷന്‍ ഉണ്ടായിരുന്നില്ല. വി കെ ശ്രീകണ്ഠന്‍ എംപിക്കായിരുന്നു താല്‍ക്കാലിക ചുമതല.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയെത്തുടര്‍ന്ന് ഡിസിസി അധ്യക്ഷനും യുഡിഎഫ് ചെയര്‍മാനും ഒഴിഞ്ഞതിന് ശേഷമുള്ള അനിശ്ചിതത്വം തൃശൂരിലെ കോണ്‍ഗ്രസില്‍ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭീകരതയെ പിന്തുണയ്ക്കുന്നവർ കടുത്ത പ്രത്യാഘാതം നേരിടും, സിന്ധു നദീജല കരാര്‍ നിര്‍ത്തിവച്ചത് നിര്‍ണായക ചുവടുവെയ്പ്: രാഷ്ട്രപതി

ഇടുക്കിയില്‍ ഇരട്ടക്കൊല; അച്ഛനെയും അമ്മയെയും മകന്‍ കൊലപ്പെടുത്തി, പ്രതി കസ്റ്റഡിയില്‍

Instagzam അല്ല, ഇന്‍സ്റ്റഗ്രാം തന്നെ; 10 വര്‍ഷത്തിടെ ആദ്യമായി ലോഗോ മാറ്റി പ്ലാറ്റ്‌ഫോം

പരസ്പര ബഹുമാനം നിലനിർത്തണം, മിതത്വം പാലിക്കണം; രാഹുലിന്റെ വിവാദ പരാമർശത്തിൽ വിദേശകാര്യമന്ത്രാലയം

ആശ്വാസകിരണം പദ്ധതി: പ്രതിമാസ ധനസഹായം 1,000 രൂപയായി ഉയര്‍ത്തി സര്‍ക്കാര്‍