ജോയ് മാത്യു/ഫെയ്‌സ്ബുക്ക്‌ 
Kerala

പണിമുടക്ക് കാലഹരണപ്പെട്ട സമരമുറ; അടിമകള്‍ അനുസരിക്കുന്നു; വിമര്‍ശനവുമായി ജോയ് മാത്യു

വിലക്കയറ്റം സൃഷ്ടിക്കുന്നത് കേന്ദ്ര ഗവര്‍മെന്റ് ആണെങ്കില്‍ അവരുടെ ജനപ്രതിനിധികളെയല്ലേ തടഞ്ഞു വെക്കേണ്ടത് ?

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പണിമുടക്കിനെതിരേ ശക്തമായ വിമര്‍ശനവുമായി നടന്‍ ജോയ് മാത്യു. പണിമുടക്ക് എന്ന സമരമുറ കാലഹരണപ്പെട്ടതൊന്നും ഒരിക്കല്‍ കംപ്യൂട്ടര്‍ വിരുദ്ധരായിരുന്നവര്‍ ഇപ്പോഴും അറിഞ്ഞിട്ടില്ലെന്നും വിലക്കയറ്റം സൃഷ്ടിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ആണെങ്കില്‍ അവരുടെ പ്രതിനിധികളെ തടഞ്ഞുവയ്ക്കണമെന്നും കുറിച്ചു

കുറിപ്പിന്റെ പൂര്‍ണരൂപം


പണിമുടങ്ങിയാലും 
പലിശമുടങ്ങില്ല -
-------------------------------
നഴ്‌സായ ഭാര്യയെ ജോലിക്ക് കൊണ്ടുവിട്ട് വരുന്ന ഓട്ടോ ഡ്രൈവറോട് തൊ.വ.നേതാവ് ആക്രോശിക്കുന്നത് ഇന്നത്തെ സമരക്കാഴ്ചകളില്‍ കണ്ടു.
'മൂന്നുമാസം മുന്‍പ് പ്രഖ്യാപിച്ചതാണല്ലോ പണിമുടക്ക് എന്നിട്ടാണോ വണ്ടിയെടുത്തത് ?'
തലയില്‍ ചകിരിച്ചോര്‍ മാത്രമുള്ളവരുടെ ചോദ്യമാണത് .
മുന്‍കൂട്ടി സമയവും കാലവും കണക്കുകൂട്ടി ഒറ്റയടിക്ക് നാലുദിവസം അവധിയെടുക്കാനും ആഘോഷിക്കാനും ട്രേഡ് യൂണിയന്‍ നേതാക്കള്‍ തീരുമാനിക്കുന്നു.അടിമകള്‍ അനുസരിക്കുന്നു.
ദിവസക്കൂലിക്ക് പണിയെടുക്കുന്നവനും കൊള്ളപ്പലിശക്ക് വായ്പയെടുത്ത് കച്ചവടമോ വാടക വാഹനമോ ഓടിച്ചു നിത്യവൃത്തി നടത്തുന്നവന്റെയും ദുരിതം ഇരട്ടിക്കുന്നു. (ഓര്‍ക്കുക ബാങ്കില്‍ നിന്നും വായ്പയെടുത്തവര്‍ പണിമുടങ്ങിയ ദിവസങ്ങളിലും പലിശ കൊടുക്കേണ്ടിവരും )
പണിമുടക്ക് എന്ന സമരമുറ കലഹരണപ്പെട്ടതൊന്നും ഒരിക്കല്‍ കമ്പ്യൂട്ടര്‍ വിരുദ്ധരായിരുന്നവര്‍ ഇപ്പോഴും അറിഞ്ഞിട്ടില്ല.
വിലക്കയറ്റം സൃഷ്ടിക്കുന്നത് കേന്ദ്ര ഗവര്‍മെന്റ് ആണെങ്കില്‍ അവരുടെ ജനപ്രതിനിധികളെയല്ലേ തടഞ്ഞു വെക്കേണ്ടത് ? അവരല്ലേ ജനങ്ങളോട് സമാധാനം പറയേണ്ടത് ?
അതെങ്ങിനെ? ഇവിടെ മൈതാന പ്രസംഗത്തില്‍ കേന്ദ്രനെ കടിച്ചുകീറുന്ന വ്യാഘ്രങ്ങള്‍ അങ്ങ് തലസ്ഥാനത്തെത്തുമ്പോള്‍ പൂക്കളുമായി കുമ്പിട്ട് നില്‍ക്കും.
പൊതുജനം എന്നും കഴുതകള്‍ ആവില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

SCROLL FOR NEXT