ജെഎസ് അടൂര്‍ എഴുതിയ കുറിപ്പ്‌ JS Adoor  Facebook
Kerala

'ഇന്ത്യയില്‍ 200 രൂപയ്ക്ക് കിട്ടുന്ന ബിരിയാണിക്ക് ലണ്ടനില്‍ 2000 രൂപ കൊടുക്കണം'; ഏജന്‍സികള്‍ പറയുന്ന കാനാന്‍ ദേശങ്ങളല്ല ഈ രാജ്യങ്ങള്‍, കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യൂറോപ്പിലും മറ്റു പലയിടത്തും സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം കമ്പനികള്‍ ജീവനക്കാരെ പിരിച്ചു വിടുന്ന അവസ്ഥയാണെന്ന് പോളിസി വിദഗ്ധന്‍ ജെഎസ് അടൂര്‍. റിക്രൂട്ടിങ് ഏജന്‍സികള്‍ പറയുന്ന കാനാന്‍ ദേശങ്ങളല്ല വിദേശ രാജ്യങ്ങളെന്ന്, ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ജെഎസ് അടൂര്‍ പറഞ്ഞു.

''മുപ്പതു ലക്ഷം തൊട്ട് അമ്പത് ലക്ഷമൊക്കെ കടം എടുത്തു പോയവരുടെ വീട്ടുകാര്‍ ചക്രശ്വാസം വലിക്കുകയാണ്. അവിടെ സ്റ്റേ ബാക്ക് കാര്‍ക്ക് 10% ത്തിനു പോലും ജോലി കിട്ടി കടം അടയ്ക്കാന്‍ പറ്റുന്നില്ല. '' - പോസ്റ്റില്‍ പറയുന്നു.

''ലോകത്തെ ഫോര്‍ച്യൂണ്‍ 500 കമ്പനി സിഇഒമാരെല്ലാം പഠിച്ചത് ഇന്ത്യയിലാണ്. ഞാന്‍ പഠിച്ചത് എല്ലാം ഇന്ത്യയിലെ സര്‍ക്കാര്‍ സ്‌കൂള്‍ / കോളജ് / യൂണിവേഴ്‌സിറ്റികളില്‍. ലോകത്തു എല്ലായിടത്തും ജോലി ചെയ്തത് ഇന്ത്യയിലേ വിദ്യാഭ്യാസം കൊണ്ടാണ്. ഇന്ത്യയില്‍ നല്ല യൂണിവേഴ്‌സിറ്റകളില്‍ മികച്ച വിദ്യാഭ്യാസ അവസരങ്ങള്‍ ഉണ്ട് . പക്ഷെ അവിടെയൊക്കെ അഡ്മിഷന്‍ കിട്ടാന്‍ മികച്ച മാര്‍ക്ക്, എന്‍ട്രന്‍സ് ടെസ്റ്റ്, ഇന്റര്‍വ്യൂ ഒക്കെ കടക്കണം. ലോകത്തു തന്നെ ഏറ്റവും കൊമ്പറ്റ്റ്റിവ് എഡ്യൂക്കേഷന്‍ സിസ്റ്റം ഇന്ത്യയിലാണന്നു തോന്നുന്നു.''

''ഇവിടെ നല്ല മാര്‍ക്ക് വാങ്ങിയാല്‍ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചു കഴിവ് ഉള്ളവര്‍ക്ക് ഇന്ത്യയിലും ലോകത്തും നല്ല ജോലിക്ക് പഞ്ഞം ഇല്ല. അമര്‍ത്യസെന്നും മന്‍മോഹന്‍ സിങ്ങും ജഗദീഷ് ഭഗവതിയൊക്കെ ഇന്ത്യയിലാണ് പോസ്റ്റ്ഗ്രേഡ്വേഷന്‍ വരെ പഠിച്ചത്. അതു കഴിഞ്ഞു സ്‌കോളര്‍ഷിപ്പുകളോട കേബ്രിഡ്ജില്‍ പിച്ഡി ചെയ്ത് ഇന്ത്യയില്‍ തിരിച്ചു വന്നു. ലോക പ്രശ്‌സ്തരായി. ഒരു പ്രശ്‌നവും ഉണ്ടായില്ല.

വിദേശത്തോ എവിടെയോ ആ വിഷയത്തില്‍ മികച്ച യൂണിവേഴ്‌സിറ്റികളില്‍ സ്‌കൊലര്ഷിപ്പുകളോട് പഠിച്ചാല്‍ ഒരു കുഴപ്പവും ഇല്ല.'' അടൂര്‍ കുറിപ്പില്‍ പറഞ്ഞു.

''പിന്നെ കേരളത്തില്‍ കഷ്ടിച്ച് ജയിച്ചിട്ടോ അല്ലെങ്കില്‍ ആവേറേജ് മാര്‍ക്ക് വാങ്ങിയവര്‍ക്കോ ഏജന്‍സികള്‍ കമ്മീഷന്‍ കാശ് വാങ്ങി വിടുന്നത് തേഡ് ടയര്‍, സെക്കണ്ട് ടയര്‍ യൂണിവേഴ്‌സിറ്റികളിലാണ്. പലരും വസ്തു പണയം വച്ചും സ്വര്‍ണം പണയം വച്ചും കടം അടക്കാന്‍ വയ്യാത്ത അവസ്ഥയില്‍. സാധാരണ അങ്ങനെ പോകുന്നവരില്‍ ഭൂരിപക്ഷവും മിനിമം വേജില്‍ റെസ്റ്റോറന്റ് / കെയര്‍ഹോം എന്നിവിടങ്ങളില്‍ പണി ചെയ്താല്‍ കടം വീട്ടാന്‍ സാധിക്കില്ല''

''യൂകെയില്‍ വര്‍ഷം 35000 പൗണ്ട് ശമ്പളമില്ലങ്കില്‍ പിആര്‍ കിട്ടില്ല. ഇവിടെ നിന്ന് പോയ സ്റ്റേ ബാക്ക്കാര്‍ക്ക് കിട്ടുന്നത് 12000- 2000 പൗണ്ട്. അതുപോലെ നമ്മുടെ ആളുകള്‍ അവിടുത്തെ ശമ്പളം ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയിട്ട് ഒരു കാര്യവും ഇല്ല. ഇന്ത്യയില്‍ 200 രൂപയ്ക്ക് കിട്ടുന്ന ബിരിയാണിക്ക് ലണ്ടനില്‍ 20 പൗണ്ട് (ഏതാണ്ട് 2000 രൂപ) കൊടുക്കണം. ഇന്ത്യയില്‍ കിട്ടുന്ന ഫ്‌ലാറ്റ് വാടകയുടെ അഞ്ചു ഇരട്ടിയാണ് വാടക. ഇക്കോനോമിക്‌സില്‍ അതിനു പര്‍ച്ചേസിങ് പവര്‍ പാരിറ്റി എന്ന് പറയും.''

''അതുമാത്രം അല്ല. ഇന്ന് യുകെയിലും യുറോപ്പിലും സാമ്പത്തിക പ്രശ്‌നങ്ങള്‍ കൊണ്ടു പല കമ്പനികളും ജോലി ക്കാരെ പിരിച്ചു വിടുന്ന അവസ്ഥയിലാണ്. അതായത് യു കെ ജര്‍മ്മനി, ന്യൂസിലാന്‍ഡ്, കാനഡ എന്നിവിടങ്ങളില്‍ പുതിയ ജോലി സാധ്യകള്‍ കുറയുന്നു.''

''ലോകത്ത് മികച്ച സര്‍വകലാശാലകളില്‍ പഠിക്കുന്നതും മികച്ച ശമ്പളത്തില്‍ ലോകത്തു എവിടെയും ജോലി ചെയ്യുന്നത് നല്ല കാര്യം. പക്ഷെ റിക്രൂറ്റ്‌മെന്റ് ഏജന്‍സി പറയുന്ന, പാലും തേനും ഒഴുകുന്ന കനാന്‍ ദേശങ്ങള്‍ അല്ല യുറോപ്പും അമേരിക്കയും ഓസ്ട്രെലിയയും ന്യൂസിലണ്ടും എല്ലാം. അതൊക്കെ കേട്ട് വന്‍ കടം എടുത്തു പോയാല്‍ അത്ഭുതമൊന്നും സംഭവിക്കില്ല. അതില്‍ പത്തു ശതമാനം സ്വന്തം പ്രയത്‌നത്താല്‍ കരപിടിക്കും. ഇവിടെ ആവേറേജ് ആണെങ്കില്‍ അവിടെ ചെന്ന് പഠിച്ചത് കൊണ്ടു മാത്രം ആരും മികച്ചതാകില്ല എന്ന് അറിയുക.

മികച്ച മാര്‍ക്ക് വാങ്ങി നന്നായി പഠിക്കുന്നവര്‍ക്ക് ഇവിടെ ആയാലും അവിടെ ആയാലും പ്രശ്‌നം ഇല്ല. ജോലി ഇവിടെയും കിട്ടും അവിടെയും കിട്ടും. പക്ഷെ റിക്രൂറ്റ്‌മെന്റ് ഏജ്ന്‍സി വഴി പോയഭൂരിപക്ഷത്തിനും സ്റ്റെബാക് കാലത്ത് നല്ല ജോലി കിട്ടുന്നില്ല എന്നതാണ് കാര്യം. പക്ഷെ പലരും എല്ലാം ശരിയാകും എന്ന പ്രതീക്ഷയില്‍ മിനിമം വേജില്‍ പണി എടുത്തു കഷ്ടിച്ച് പണി എടുത്തു കഴിയുന്നു. ചിലര്‍ സ്റ്റെബാക്ക് ഒക്കെ കഴിഞ്ഞു ഇല്ലിഗലായി പിടിച്ചു നില്‍ക്കുന്നു. അല്ലെങ്കില്‍ വീണ്ടും ഒരു കോഴ്‌സ് കൂടി ചെയ്തു സ്റ്റുഡന്‍ വിസയില്‍ പിടിച്ചു നില്‍ക്കുന്നു.'' അടൂര്‍ പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

js adoor facebook post about foreign education and problems

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

അമ്മ കാത്തിരുന്ന് കിട്ടിയ മകന്‍, നിലത്ത് വെക്കാതെയാണ് ശരത്തിനെ വളര്‍ത്തിയത്; ഒരു വര്‍ഷം മുമ്പ് അമ്മയും പോയി; 'ഓട്ടോഗ്രാഫ്' താരത്തെ ഓര്‍ത്ത് ശ്രീക്കുട്ടി

'നല്ല ഇടി ഇടിച്ച് നാട്ടുകാരെ കൊണ്ട് കയ്യടിപ്പിക്കണ്ടേ'; 'ചത്ത പച്ച' ടീസർ

'ഇച്ചിരി മനസ്സമാധാനം കിട്ടാനാണ് ഈ മണം പിടിത്തം, അല്ലാതെ ഹോബിയല്ല- എന്നെയൊന്ന് മനസിലാക്കൂ'

യാത്രക്കാരെ മകന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബറാക്കാം, ടാക്‌സിയില്‍ ക്യുആര്‍ കോഡ്; 'വാട്ട് ആന്‍ ഐഡിയ' എന്ന് സോഷ്യല്‍ മീഡിയ

SCROLL FOR NEXT