JS Siddharth ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
Kerala

സിദ്ധാര്‍ഥന്റെ ആത്മഹത്യ; പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനാവില്ല; സര്‍വകലാശാല നടപടി ശരിവച്ച് ഹൈക്കോടതി

മൂന്നു വര്‍ഷത്തേക്ക് ഇവര്‍ക്ക് ഒരു ക്യാംപസിലും പ്രവേശനം ലഭിക്കില്ല.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെഎസ് സിദ്ധാര്‍ഥന്‍ (JS Siddharth ) ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ 19 വിദ്യാര്‍ഥികളുടെ തുടര്‍പഠനം തടഞ്ഞ സര്‍വകലാശാല നടപടി ഹൈക്കോടതി ശരിവച്ചു. മൂന്നു വര്‍ഷത്തേക്ക് ഇവര്‍ക്ക് ഒരു ക്യാംപസിലും പ്രവേശനം ലഭിക്കില്ല. പ്രതികള്‍ക്ക് മണ്ണുത്തി ക്യാംപസില്‍ പ്രവേശനം അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ജസ്റ്റിസുമാരായ അമിത് റാവല്‍, കെവി ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.

പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് മണ്ണുത്തി ക്യാംപസില്‍ പ്രവേശനം നല്‍കണമെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെ സിദ്ധാര്‍ഥന്റെ അമ്മ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. റാഗിങ് വിരുദ്ധ നിയമം അനുസരിച്ച് പ്രതികളായ വിദ്യാര്‍ഥികളുടെ തുടര്‍പഠനം വെറ്ററിനറി സര്‍വകലാശാല തടഞ്ഞിരുന്നു. ഇതനുസരിച്ച് മൂന്നു വര്‍ഷത്തേക്ക് ഇവര്‍ക്ക് ഒരു ക്യാംപസിലും പ്രവേശനം നേടാനാവില്ല.

സിംഗിള്‍ ബെഞ്ച് ഉത്തരവ് അനുസരിച്ച് സര്‍വകലാശാല നേരത്തെ പുനരന്വേഷണം നടത്തിയാണ് 19 വിദ്യാര്‍ഥികളെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. ഈ നടപടി ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. 2024 ഫെബ്രുവരി 18നാണ് വെറ്ററിനറി സര്‍വകലാശാലയുടെ പൂക്കോട് ക്യാംപസ് ഹോസ്റ്റലില്‍ ബിരുദ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ക്രൂരമായ റാഗിങ്ങിനു പിന്നാലെ സിദ്ധാര്‍ഥന്‍ ജീവനൊടുക്കുകയായിരുന്നു എന്നാണ് നിഗമനം. കേസില്‍ എസ്എഫ്‌ഐ നേതാക്കളടക്കമുള്ളവരായിരുന്നു പ്രതികള്‍. സര്‍വകലാശാല റാഗിങ് വിരുദ്ധ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍ 19 വിദ്യാര്‍ഥികളും കുറ്റക്കാരാണെന്നു കണ്ടെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മതമൗലികവാദ വിരുദ്ധ ചടങ്ങിൽ പങ്കെടുക്കാൻ തസ്‌ലീമ നസ്‌റിൻ കൊൽക്കത്തയിൽ; സുവേന്ദു അധികാരിയും എത്തും

തിരുവനന്തപുരത്തെ ബിജെപി കൗൺസിലർ സുഗതന് ആറുമാസം അവധി; അപേക്ഷ അംഗീകരിച്ച് കൗൺസിൽ

'സ്വർണ ഖനി തരാമെന്ന് പറഞ്ഞാലും 'അനിമൽ' പോലെയുള്ള സിനിമകൾ ചെയ്യരുത്'; രൺബീറിനോട് നിതീഷ് ഭരദ്വാജ്

ഓണം അടിപൊളിയാക്കാം; നാലു വ്യത്യസ്ത സ്‌പെഷല്‍ കിറ്റുകളുമായി സപ്ലൈകോ

'രാവണനോട് ഇത്രത്തോളം നീതി പുലർത്താൻ മറ്റാർക്കും കഴിയില്ല'; യഷിനെ പുകഴ്ത്തി ഋഷഭ് ഷെട്ടി