പ്രതീകാത്മക ചിത്രം file
Kerala

'ഷേവിങ് ലോഷനായി ഉപയോഗിച്ചതായിരിക്കില്ലേ?' 10 മില്ലീലിറ്റര്‍ മദ്യം കൈവശം വച്ച യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസിന് നേരെ കോടതി

ഒരാഴ്ചയോളം ധനേഷ് റിമാന്‍ഡിലായിരുന്നു. ധനേഷിനു ജാമ്യം അനുവദിച്ചു കൊണ്ടു നല്‍കിയ ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കേവലം പത്തു മില്ലിലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം കൈവശം വച്ചതിനു യുവാവിനെ അറസ്റ്റ് ചെയ്ത സബ് ഇന്‍സ്പെക്ടര്‍ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം. അബ്കാരി ആക്ട് പ്രകാരം ഒരാള്‍ക്ക് മൂന്നു ലീറ്റര്‍ വരെ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം കൈവശം വയ്ക്കാമെന്നിരിക്കെ വെറും 10 മില്ലിലീറ്റര്‍ മദ്യം കൈവശം വച്ചതിനു യുവാവിനെ അറസ്റ്റ് ചെയ്ത വളാഞ്ചേരി പൊലീസ് സബ് ഇന്‍സ്പെക്ടറെയാണ് മഞ്ചേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചത്.

തിരൂര്‍ പൈങ്കണ്ണൂര്‍ വാരിയത്തൊടി ധനേഷി (32)നെയാണ് ഇക്കഴിഞ്ഞ 25ന് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഒരാഴ്ചയോളം ധനേഷ് റിമാന്‍ഡിലായിരുന്നു. ധനേഷിനു ജാമ്യം അനുവദിച്ചു കൊണ്ടു നല്‍കിയ ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം.

ബാര്‍ബര്‍ ഷോപ്പ് നടത്തി വരുന്ന ധനേഷ് ഷേവിങ് ലോഷനായി ഉപയോഗിച്ചതായിരിക്കാം ഈ തൊണ്ടി മുതലെന്ന് നിരീക്ഷിച്ച കോടതി സമൂഹത്തിലെ താഴെക്കിടയിലുള്ള യുവാവിനെ അറസ്റ്റ് ചെയ്യുന്നതില്‍ അമിതാവേശം കാണിച്ച എസ്‌ഐയുടെ ഉദ്ദേശ്യ ശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ചു.

ഇത്തരമൊരു അറസ്റ്റ് നടന്നിരിക്കുന്നത് ഏതെങ്കിലും ബനാന റിപ്പബ്ലിക്കിലല്ലെന്നും പകരം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥന്‍ സംവേദന ക്ഷമതയുള്ളവനായിരിക്കണമെന്നും ഇക്കാര്യം പൊലീസിലെ ഉന്നതര്‍ പരിശോധിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

Judicial Scrutiny: Court criticizes SI for arresting a man for possessing 10ml of liquor, despite the legal limit being 3 liters.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇരട്ട ചക്രവാതച്ചുഴി: ഏഴ് ജില്ലകളില്‍ തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്

'ഒരച്ഛന് ഇതില്‍ കൂടുതലൊന്നും ചോദിക്കാനില്ല'; കയ്യടി നേടി വിസ്മയ; മലയാളികളുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

ഇന്നും തീവ്രമഴ, എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചൈനയുടെ 'പേരുമാറ്റ'ത്തിന് മറുപടി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

കാലടി പാലം അറ്റകുറ്റപ്പണി ഇന്നു രാത്രി മുതല്‍; 10 മുതല്‍ രാവിലെ ആറുവരെ വാഹനം കടത്തി വിടില്ല, അറിയാം ബദൽ വഴികൾ

ചൈനയുടെ 'പേരുമാറ്റ'ത്തിന് മറുപടി; അരുണാചലിലെ 27 തന്ത്രപ്രധാന സ്ഥലങ്ങള്‍ ഭൂപടത്തില്‍ രേഖപ്പെടുത്തി ഇന്ത്യ