ചൈനയുടെ 'പേരുമാറ്റ'ത്തിന് മറുപടി; അരുണാചലിലെ 27 തന്ത്രപ്രധാന സ്ഥലങ്ങള്‍ ഭൂപടത്തില്‍ രേഖപ്പെടുത്തി ഇന്ത്യ

2017ലാണ് അരുണാചല്‍ പ്രദേശിലെ 6 സ്ഥലങ്ങള്‍ക്ക് സ്വന്തം നിലയില്‍ പേരിട്ട് ചൈന ആദ്യമായി പട്ടിക പുറത്തിറക്കിയത്
arunachal pradesh
India maps 27 key Arunachal locations after China's repeated renaming attempts
Updated on
1 min read

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ വിവിധ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി ഇന്ത്യ. സംസ്ഥാനത്തെ 27 തന്ത്രപ്രധാന സ്ഥലങ്ങളും ഭൂപ്രകൃതി സവിശേഷതകളും അവരുടെ ഔദ്യോഗിക പേരുകളോടെ സര്‍വേ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ഭൂപടത്തില്‍ അടയാളപ്പെടുത്തി. അരുണാചല്‍ പ്രദേശ് സര്‍ക്കാരുമായി കൂടിയാലോചിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. ഈ പ്രദേശങ്ങളെക്കുറിച്ച് കൃത്യമായ അറിവ് നല്‍കുന്നതിനും പൊതുജനങ്ങള്‍ക്കിടയില്‍ ധാരണ വളര്‍ത്തുന്നതിനുമാണ് തീരുമാനമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

അരുണാചല്‍ പ്രദേശിനെ 'സാങ്‌നാന്‍' എന്ന് വിളിച്ച്, അവിടെയുള്ള സ്ഥലങ്ങള്‍ക്ക് ചൈന സ്വന്തം നിലയില്‍ പേരുകള്‍ പ്രഖ്യാപിക്കുന്നതിനെ ഇന്ത്യ മുന്‍പും ശക്തമായി എതിര്‍ത്തിരുന്നു. ഇത്തരത്തിലുള്ള പേരുമാറ്റങ്ങള്‍ ഇന്ത്യയുടെ പരമാധികാരത്തെ ബാധിക്കില്ലെന്നും അരുണാചല്‍ പ്രദേശ് എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമായി തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സര്‍വേ ഓഫ് ഇന്ത്യ ഭൂപടത്തില്‍ ഔദ്യോഗികമായി ഉള്‍പ്പെടുത്തിയ 27 സ്ഥലങ്ങളില്‍ ചരിത്രപരമായും തന്ത്രപരമായും പ്രാധാന്യമുള്ള നിരവധി പ്രദേശങ്ങളുണ്ട്.

1959ല്‍ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ പ്രധാന കേന്ദ്രമായിരുന്ന യഥാര്‍ഥ നിയന്ത്രണ രേഖയിലെ ലോങ്ജുവും സമീപത്തെ ഉപ്പര്‍ സുബന്‍സിരി ജില്ലയിലെ മജ ഗ്രാമവും ഇതില്‍ ഉള്‍പ്പെടുന്നു. 1962ലെ യുദ്ധത്തിലെ ആദ്യ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഥാഗ് ലാ, ദോ ലാ, റിസ ലാ, പുകുര്‍ ലാ തുടങ്ങിയ തന്ത്രപ്രധാനമായ ചുരങ്ങള്‍ അടയാളപ്പെടുത്തി. കിഴക്കന്‍ അരുണാചല്‍ പ്രദേശിലേക്കും മ്യാന്‍മര്‍ അതിര്‍ത്തിയിലേക്കുമുള്ള സൈനിക നീക്കങ്ങള്‍ക്ക് സുപ്രധാന പങ്കുവഹിക്കുന്ന ചാങ്‌ലാങ് ജില്ലയിലെ ജയ്‌റാംപുര്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2017ലാണ് അരുണാചല്‍ പ്രദേശിലെ 6 സ്ഥലങ്ങള്‍ക്ക് സ്വന്തം നിലയില്‍ പേരിട്ട് ചൈന ആദ്യമായി പട്ടിക പുറത്തിറക്കിയത്. തുടര്‍ന്ന് 2021ല്‍ 15 സ്ഥലങ്ങളുടെയും 2023ല്‍ 11 സ്ഥലങ്ങളുടെയും പട്ടികയും അവര്‍ പുറത്തുവിട്ടു. വ്യാജ പേരുകള്‍ നല്‍കി കള്ളക്കഥകള്‍ പ്രചരിപ്പിക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ അതിര്‍ത്തിയിലെ യാഥാര്‍ഥ്യങ്ങളെ മാറ്റില്ലെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളെ ഇത് ദോഷകരമായി ബാധിക്കുമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കി.

arunachal pradesh
'അമിത് ഷായുടെ പേര് കേട്ടാല്‍ ഭീകരര്‍ വിറയ്ക്കും'; പ്രതിപക്ഷത്തിന്റെ പെരുമാറ്റം ശരിയല്ലെന്ന് കിരണ്‍ റിജിജു
arunachal pradesh
ഫിഫ ലോകകപ്പ് വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി ഏകോപനം; നീറ്റ് ക്രമക്കേടില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
arunachal pradesh
ബോഫോഴ്സ് കേസിന് അന്ത്യം; അവസാന അപ്പീലും തള്ളി സുപ്രീംകോടതി
Summary

India maps 27 key Arunachal locations after China's repeated renaming attempts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com