പ്രതീകാത്മക ചിത്രം 
Kerala

കിണറ്റില്‍വീണ പേരക്കുട്ടിയെ രക്ഷിക്കാനായി ചാടി; വീട്ടമ്മ മരിച്ചു

കൊടുവള്ളിയില്‍ കിണറ്റില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കാനായി കിണറ്റിലേക്ക് ചാടിയ വീട്ടമ്മ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കൊടുവള്ളിയില്‍ കിണറ്റില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കാനായി കിണറ്റിലേക്ക് ചാടിയ വീട്ടമ്മ മരിച്ചു. കിഴക്കോത്ത് പരപ്പാറ ചെട്യാംകുന്നുമ്മല്‍ മുഹമ്മദ് കോയയുടെ ഭാര്യ റംല (48) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം.

മകന്‍ അസീസിന്റെ മൂന്ന് വയസ്സുകാരനായ മകന്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനായി റംല കിണറ്റിലേക്ക് എടുത്തു ചാടി. ഓടിയെത്തിയ പരിസരവാസികള്‍ കിണറ്റില്‍ പൈപ്പില്‍ പിടിച്ചു നില്‍ക്കുകയായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി. അപ്പോഴാണ് റംലയെ കിണറ്റില്‍ വീണുകിടക്കുന്നത് കണ്ടെത്തിയത്. നരിക്കുനിയില്‍നിന്ന് അഗ്‌നിശമന സേനയെത്തി കരയ്‌ക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്