ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി; സൈബി ജോസിന് എതിരെ നടപടിക്ക് നിയമോപദേശം തേടി ഡിജിപി

ജഡ്ജിമാരുടെ പേരില്‍ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂര്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ ഡിജിപി നിയമോപദേശം തേടി
സൈബി ജോസ്
സൈബി ജോസ്

തിരുവനന്തപുരം: ജഡ്ജിമാരുടെ പേരില്‍ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂര്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ ഡിജിപി നിയമോപദേശം തേടി. കൊച്ചി കമ്മിഷണറുടെ റിപ്പോര്‍ട്ട് അഡ്വക്കറ്റ് ജനറലിന് കൈമാറി. തുടര്‍ നടപടിയിലെ നിയമോപദേശം തേടിയാണ് ഡിജിപിയുടെ നടപടി

സൈബി ഹാജരായ രണ്ടു കേസുകളിലെ ഉത്തരവുകള്‍ ഹൈക്കോടതി തിരിച്ചു വിളിച്ചിരുന്നു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്ന കേസില്‍ പരാതിക്കാരുടെ വാദം കേട്ടില്ലെന്ന് കണ്ടെത്തിയാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍ നടപടി സ്വീകരിച്ചത്. പതിനൊന്ന് പ്രതികള്‍ വിവിധ കേസുകളില്‍ ജാമ്യം നേടിയിരുന്നു.

അതേസമയം, വിഷയത്തില്‍ സൈബി ജോസിന് ബാര്‍ കൗണ്‍സില്‍ നോട്ടീസ് അയച്ചു. പരാതികളില്‍ സൈബി ജോസിന്റെ വിശദീകരണം കേള്‍ക്കും. പരാതിക്കാരുടെ ആരോപണങ്ങളും ബാര്‍ കൗണ്‍സില്‍ കേള്‍ക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com