പ്രതീകാത്മക ചിത്രം 
Kerala

സില്‍വര്‍ ലൈന്‍: റെയില്‍വെ ഭൂമിയില്‍ അതിരടയാള കല്ലുകള്‍ സ്ഥാപിക്കും

റെയില്‍പാതയ്ക്കു വേണ്ടി ഏറ്റെടുക്കുന്ന റെയില്‍വേ ഭൂമിയില്‍ അതിരടയാള കല്ലുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെ- റെയില്‍ പദ്ധതിയുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ട്. റെയില്‍പാതയ്ക്കു വേണ്ടി ഏറ്റെടുക്കുന്ന റെയില്‍വേ ഭൂമിയില്‍ അതിരടയാള കല്ലുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി. അലൈമെന്റില്‍ സംയുക്ത പരിശോധന നടത്താനും തീരുമാനമായി.  റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ സുനീത് ശര്‍മയുടെ സാന്നിധ്യത്തില്‍ നടന്ന ഓണ്‍ലൈന്‍ ചര്‍ച്ചയിലാണു തീരുമാനം.

റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള 185 ഹെക്ടര്‍ ഭൂമിയാണ് സില്‍വര്‍ലൈനു വേണ്ടി ഏറ്റെടുക്കുന്നത്. ഇതു പദ്ധതിയിലുള്ള റെയില്‍വേയുടെ വിഹിതമായാണു കണക്കാക്കുക. കെ-റെയില്‍ ചെയര്‍മാന്‍ കൂടിയായ ചീഫ് സെക്രട്ടറി, ട്രാന്‍സ്‌പോര്‍ട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, വി.പി.ജോയ്. മാനേജിങ് ഡയറക്ടര്‍ വി.അജിത് കുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗണേഷ് രാജിവെയ്ക്കുമോ?, മുഖ്യമന്ത്രിയെ കണ്ടേക്കും; ആരോപണം ആയുധമാക്കാന്‍ പ്രതിപക്ഷം

റോഡിനു കുറുകെ ചാടിയ കാട്ടുപൂച്ചയെ രക്ഷിക്കാൻ ഓട്ടോ വെട്ടിച്ചു; എതിരെ വന്ന ബസുമായി കൂട്ടിയിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം (വിഡിയോ)

ആറാട്ടെഴുന്നള്ളിയ ഗുരുവായൂരപ്പനെ നമിച്ച് ആയിരങ്ങള്‍; ഭക്തിനിറവില്‍ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാപനം

ഉള്ളിയിലെ 'നെഗറ്റീവ് എനര്‍ജി'യെ കുറിച്ച് പഠനം വേണം; ഹര്‍ജി തള്ളി സുപ്രീംകോടതി

​ഗണേഷ് പുറത്തേക്കോ? യുദ്ധം അവസാനിച്ചെന്ന് ട്രംപ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT