കെ ബി ഗണേഷ് കുമാര്‍ 
Kerala

എവിടെയായാലും ഏകാധിപതികള്‍ തകരും, 'സോഡാ കുപ്പിയില്‍ ഗോലി ഇട്ടാല്‍ കുപ്പി പൊട്ടിച്ചാലേ എടുക്കാന്‍ പറ്റൂ'; എന്‍എസ്എസ് നേതൃത്വത്തിനെതിരെ ഗണേഷ് കുമാര്‍

എന്‍എസ്എസിനെ മുഖ്യമന്ത്രി വിഡി സതീശന്‍ ആക്ഷേപിച്ചതായി തനിക്ക് അറിയില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: എന്‍എസ്എസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ ബി ഗണേഷ് കുമാര്‍. എന്‍എസ്എസില്‍ ഏകാധിപത്യ പ്രവണത പാടില്ല. എവിടെയായാലും ഏകാധിപതികള്‍ തകരും. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് തന്നെ പുറത്താക്കിയ നടപടിയില്‍ നീതിയുണ്ടോ എന്ന് പരിശോധിക്കേണ്ടത് സമൂഹമാണ്. മര്യാദയുള്ളവര്‍ നീതി പുലര്‍ത്തുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

എന്‍എസ്എസ് നേതൃത്വത്തില്‍ ഉടച്ചുവാര്‍ക്കല്‍ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന്, അതൊക്കെ താനേ വരുമെന്നായിരുന്നു മറുപടി. 'സോഡാ കുപ്പിയില്‍ ഗോലി ഇട്ടാല്‍ പിന്നെ കുപ്പി പൊട്ടിച്ചാലേ എടുക്കാന്‍ പറ്റൂ എന്ന് പണ്ട് പറയും' എന്നും ഉപമയായി ഗണേഷ് പറഞ്ഞു. എന്‍എസ്എസ് ഭരണഘടന താന്‍ അന്വേഷിച്ചിട്ടും ഇതുവരെ കിട്ടിയിട്ടില്ല. അത് ഒളിച്ചുവെച്ചിരിക്കുകയാണെന്നാണ് പറയുന്നതെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു.

മന്നത്തു പത്മനാഭന്റെ സമാധി മന്ദിരം അദ്ദേഹത്തെ ആദരിക്കുന്ന എല്ലാവര്‍ക്കും തുറന്നു നല്‍കണം. എല്ലാ ക്ഷേത്രങ്ങളിലും എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനം നല്‍കണം എന്ന് പറയുന്നതുപോലെ, മന്നത്ത് ആചാര്യനെ ബഹുമാനിക്കുന്ന ഏവര്‍ക്കും സമാധി മന്ദിരത്തില്‍ വന്ദിക്കാനുള്ള അവസരം നല്‍കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.

എന്‍എസ്എസിനെ മുഖ്യമന്ത്രി വിഡി സതീശന്‍ ആക്ഷേപിച്ചതായി തനിക്ക് അറിയില്ല. ഏതെങ്കിലും ഒരു സമുദായത്തെ മുഖ്യമന്ത്രി ആക്ഷേപിച്ചതായി അറിയില്ല. വിഡി സതീശനെ പണ്ട് മുതലേ പരിചയമുള്ളയാളാണ്. അദ്ദേഹം ഒരിക്കലും സമുദായത്തെ അധിക്ഷേപിക്കുകയോ മോശമായി സംസാരിക്കുകയോ ചെയ്യുന്നത് താന്‍ കേട്ടിട്ടില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ആര്‍ ബാലകൃഷ്ണപിള്ളയുടെയും തന്റെയും തണല്‍ പറ്റിയവരാണ് തനിക്കെതിരെ ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. വിരട്ടലൊന്നും വേണ്ട. കുറച്ചുകൂടി സ്‌നേഹവും ബഹുമാനവും ആകാം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനകളോട് പ്രതികരിക്കാനില്ല. എന്നാല്‍ അദ്ദേഹം കേന്ദ്രമന്ത്രിയാണെന്ന് പരിഗണിക്കണം. പാവപ്പെട്ട രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്വാസമാകുന്ന പൊതിച്ചോര്‍ വിതരണം ഏത് പാര്‍ട്ടി നടത്തിയാലും അത് തടയുന്നത് ശരിയല്ലെന്നും കെ ബി ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

K B Ganesh Kumar against the NSS leadership

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജിസാറ്റ്–1എയുമായി കുതിച്ചുയർന്ന് ജിഎസ്എൽവി–എഫ്17; വിക്ഷേപണം വിജയം

ജിഎസ്എൽവി–എഫ്17 വിക്ഷേപണം വിജയം, മന്ത്രിസഭയ്ക്ക് ഇന്നും നാളെയും ക്ലാസ്, ഹോങ്കോങിനെ തകർത്ത് ഇന്ത്യ സെമിയിൽ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

8 സിക്സ്, 10 ഫോർ; 62 പന്തിൽ 118 റൺസ് അടിച്ചുകൂട്ടി വിഷ്ണു വിനോദ്

വഴങ്ങിയത് വെറും 13 റൺസ്, വീഴ്ത്തിയത് 5 വിക്കറ്റുകൾ! ബാറ്റർമാരെ വട്ടം കറക്കി വിഘ്നേഷ് പുത്തൂർ

പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ ഏകോപനമില്ലെന്ന് ദീപ ദാസ് മുന്‍ഷി; പുതിയ കെപിസിസി പ്രസിഡന്റ് വേണമെന്ന് ആവശ്യം