കെ ജയകുമാര്‍ 
Kerala

കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; കെ രാജു സിപിഐ നോമിനി; സര്‍ക്കാര്‍ ഉത്തരവായി

രണ്ട് വര്‍ഷത്തേക്കാണ് നിയമനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റായി കെ ജയകുമാറിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മുന്‍ ചീഫ് സെക്രട്ടറിയായ ജയകുമാര്‍ നിലവില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് ഡയറക്ടറാണ്. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ വൈസ് ചാന്‍സലറുമായിരുന്നു.

കവി, ഗാനരചയിതാവ്, വിവര്‍ത്തകന്‍, ചിത്രകാരന്‍, തിരക്കഥാകൃത്ത് എന്നീ നിലകളിലും മികവ് കാഴ്ചവെച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. ബോര്‍ഡ് മെമ്പറായി കെ രാജുവിനെയും നിയമിച്ചു. പിഡി സന്തോഷ് കുമാറാണ് മറ്റൊരു ബോര്‍ഡ് അംഗം.

മണ്ഡല മകരവിളക്ക് കാലാത്ത് പരാതിക്കിടയില്ലാതെ സാധാരണക്കാരായ ഭക്തര്‍തക്ക് ദര്‍ശന സൗകര്യം ഒരുക്കുമെന്ന് ജയകുമാര്‍ പറഞ്ഞു. ശബരിമല വികസനത്തിന് ആവശ്യമായ പരിഷ്‌കാരങ്ങള്‍ കൂട്ടായി തീരുമാനിച്ച് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

K Jayakumar is the Travancore Devaswom Board President; K Raju is the CPI Nominee; Government order issued.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിനാഥനെതിരെ സുനില്‍കുമാര്‍; ആര്യാ രാജേന്ദ്രന്‍ മത്സരരംഗത്തില്ല; തിരുവനന്തപുരത്ത് 93 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്

ഗണിതശാസ്ത്ര പഠനവകുപ്പിൽ പി.എച്ച്.ഡി പ്രവേശനം

കണ്ണൂർ സർവകലാശാലയിൽ പ്രൊഫസർ,അസോസിയേറ്റ്,അസിസ്റ്റൻറ് പ്രൊഫസർമാരുടെ ഒഴിവുകൾ

രഞ്ജി ട്രോഫി: ലീഡ് വഴങ്ങി, രണ്ടാം ഇന്നിങ്സിൽ കേരളത്തിനെതിരെ തിരിച്ചടിച്ച് സൗരാഷ്ട്ര

മുടി ഡ്രൈ ആക്കാത്ത നാച്ചുറല്‍ ഷാംപൂ, വീട്ടിലുണ്ടാക്കാം

SCROLL FOR NEXT