ജയരാമന്‍ നമ്പൂതിരി/ ടിവി ദൃശ്യം 
Kerala

കെ ജയരാമന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

 10 പേരാണ് ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പിനായുള്ള അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമല  മേല്‍ശാന്തിയായി കെ ജയരാമന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ്. നിലവില്‍ ജയരാമന്‍ നമ്പൂതിരി കണ്ണൂര്‍ ചൊവ്വ അമ്പലത്തിലെ മേല്‍ശാന്തിയാണ്. സന്നിധാനത്തു നടന്ന നറുക്കെടുപ്പിലാണ് തെരഞ്ഞെടുത്തത്. 

രാവിലെ 7.30 ന് ഉഷപൂജയ്ക്ക് ശേഷമാണ് പുതിയ ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കൃതികേഷ് വര്‍മ്മയാണ് ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുത്തത്. 10 പേരാണ് ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പിനായുള്ള അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്. 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ കെ അനന്തഗോപന്‍, ബോര്‍ഡ് അംഗം പി എം തങ്കപ്പന്‍, ദേവസ്വം കമ്മീഷണര്‍ ബി എസ് പ്രകാശ്, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ മനോജ്, ഹൈക്കോടതി നിയോഗിച്ചിട്ടുള്ള നിരീക്ഷകന്‍ റിട്ട.ജസ്റ്റിസ് ആര്‍ ഭാസ്‌കരന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

'ഇമ്രാൻ ഖാൻ മരിക്കും, രക്ഷിക്കു'... സർക്കാരിന് കത്തയച്ച് 7 ഓസ്ട്രേലിയൻ ക്യാപ്റ്റൻമാർ

നാലുചക്ര ഓട്ടോറിക്ഷകൾക്ക് ടോൾ ഇളവ് വേണം: പന്നിയങ്കര ടോൾ പ്ലാസയിൽ ഉപരോധ സമരം

നോർക്ക റൂട്ട്സിൽ വിഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനർ ഒഴിവ്

മനസ്സും ശരീരവും ശാന്തമാകും, പാദങ്ങൾ ചൂടുവെള്ളത്തിൽ മുക്കിവയ്ക്കുമ്പോൾ ഇങ്ങനൊന്ന് ചെയ്തു നോക്കൂ