ജൂലൈ അഞ്ച് ഉച്ചയ്ക്ക് രണ്ട് മണി വരെ പരാതികള്‍ സമര്‍പ്പിക്കാം പ്രതീകാത്മക ചിത്രം
Kerala

കെ- മാറ്റ് 2024: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു, വെള്ളിയാഴ്ച വരെ പരാതികള്‍ സമര്‍പ്പിക്കാം

ഈ അധ്യയന വര്‍ഷത്തെ എംബിഎ പ്രവേശനത്തിനുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക പ്രസിദ്ധീകരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ എംബിഎ പ്രവേശനത്തിനുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വിവിധ കേന്ദ്രങ്ങളില്‍ ജൂണ്‍ 30 നായിരുന്നു കെ- മാറ്റ് പരീക്ഷ നടന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ല്‍ കയറി ഉത്തരസൂചിക നോക്കാനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. ഉത്തര സൂചികകള്‍ സംബന്ധിച്ച് ആക്ഷേപമുള്ള അപേക്ഷകര്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലുള്ള കാന്‍ഡിഡേറ്റ് പോര്‍ട്ടലിലെ ആന്‍സര്‍ കീ ചലഞ്ച് എന്ന മെനുവിലൂടെ പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്.

ആക്ഷേപമുന്നയിക്കുന്ന ഓരോ ചോദ്യത്തിനും 100 രൂപ എന്ന ക്രമത്തില്‍ ഫീസ് ഓണ്‍ലൈനായി ഒടുക്കേണ്ടതാണ്. ജൂലൈ അഞ്ച് ഉച്ചയ്ക്ക് രണ്ട് മണി വരെ പരാതികള്‍ സമര്‍പ്പിക്കാം. ഹെല്‍പ് ലൈന്‍ നമ്പര്‍ : 0471 2525300.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു