കെ മുരളീധരന്‍ ടെലിവിഷന്‍ ചിത്രം
Kerala

പാര്‍ലമെന്റിലും ഇല്ല, തൃശൂരിലും ഇല്ല; സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ മാത്രം; ധാര്‍മികതയുണ്ടെങ്കില്‍ രാജിവയ്ക്കണം; കെ മുരളീധരന്‍

ഇലക്ഷന്‍ കഴിഞ്ഞതിന് പിന്നാലെ കലക്ടറെ ആന്ധ്ര ഉപമുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് ഡീലിന്റെ ഭാഗമാണെന്നും മുരളീധരന്‍ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: തൃശൂര്‍ ലോക്‌സഭയിലെ വ്യാജവോട്ട് ആരോപണത്തിന് പിന്നാലെ കലക്ടര്‍ കൃഷ്ണതേജിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടും മൗനം പാലിച്ചുവെന്ന് മുരളീധരന്‍ പറഞ്ഞു. വ്യാജവോട്ട് ചെയ്യാനെത്തിയവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞപ്പോള്‍ അവര്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമുണ്ടെന്ന് പറഞ്ഞ് കലക്ടര്‍ അനുവദിക്കുകയായിരുന്നെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ധാര്‍മികതയുണ്ടെങ്കില്‍ സുരേഷ് ഗോപി എംപി സ്ഥാനം രാജിവയ്ക്കണം. സുരേഷ് ഗോപി ഇപ്പോള്‍ പാര്‍ലമെന്റിലും ഇല്ല, തൃശൂരിലും ഇല്ല. ഫെയ്‌സ്ബുക്കില്‍ മാത്രമാണ് ഉള്ളത്. പാര്‍ലമെന്റിന്റെ ഒരു വിഷ്വല്‍സിലും സുരേഷ് ഗോപിയെ കാണാനില്ലെന്നും മുരളീധരന്‍ പരിഹസിച്ചു.

തൃശൂരിലെ വ്യാജവോട്ടില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമയത്ത് തന്നെ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരു നടപടിയും കലക്ടറുടെ ഭാഗത്തുനിന്നുണ്ടായില്ല. ബിജെപിയും കലക്ടറും തമ്മിലുള്ള ഡീലാണ് ഉണ്ടായത്. ഇലക്ഷന്‍ കഴിഞ്ഞതിന് പിന്നാലെ കലക്ടറെ ആന്ധ്ര ഉപമുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് ഡീലിന്റെ ഭാഗമാണെന്നും മുരളീധരന്‍ പറഞ്ഞു. ആലത്തൂര്‍, ചാലക്കുടി എന്നിവിടങ്ങളിലാണ് വ്യാപകമായി വ്യാജ വോട്ടുകള്‍ ചേര്‍ത്തത്. ഇതിന്റെ ഭാഗമായാണ് ചാലക്കുടിയില്‍ ബിഡിജെഎസ് സ്ഥനാര്‍ഥിക്ക് ചാലക്കുടിയില്‍ വന്‍തോതില്‍ വോട്ടുചേര്‍ച്ച ഉണ്ടായെന്നും കെ മുരളീധരന്‍ പറഞ്ഞു.

Congress leader K. Muraleedharan criticized Collector Krishnathej, alleging that the Collector remained silent despite a complaint about fake votes in the Thrissur Lok Sabha constituency

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT