കെ മുരളീധരന്‍ / ഫയല്‍ ചിത്രം 
Kerala

'ജെയ്ക്കിന് ഹാട്രിക് കിട്ടും; അപ്പനോടും മകനോടും തോറ്റെന്ന പേരും'

ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ടു സിപിഎം നടത്തുന്നത് തറ പ്രചരണമാണ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസിന് ഹാട്രിക് കിട്ടുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. അപ്പനോടും മകനോടും തോറ്റു എന്ന പേരും ലഭിക്കുമെന്ന് മുരളീധരന്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. 

പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ തന്നെ ജയിക്കും. അവിടെ ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ടു സിപിഎം നടത്തുന്നത് തറ പ്രചരണമാണ്. ഉമ്മന്‍ ചാണ്ടിക്ക് എല്ലാ ചികിത്സയും നല്‍കിയതാണ്. മറ്റു നേട്ടങ്ങളൊന്നും പറയാനില്ലാത്തതു കൊണ്ടാണ് ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നത്. ജനം അത് തള്ളുമെന്നും മുരളീധരന്‍ പറഞ്ഞു. 

മാസപ്പടി വിവാദത്തില്‍ മാധ്യമവാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തില്‍ എടുത്തുചാടി മറുപടി പറയാന്‍ കഴിയില്ല. കാള പെറ്റു എന്ന് കേട്ടാല്‍ കയറെടുക്കുന്ന പരിപാടി കോണ്‍ഗ്രസിനില്ല. ബ്ലാക്ക് ലിസ്റ്റില്‍ പെടാത്ത കമ്പനികളില്‍നിന്ന് എല്ലാ രാഷ്ട്രീയക്കാരും പണം സ്വീകരിക്കാറുണ്ട്- മുരളീധരന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

'നിങ്ങള്‍ നിങ്ങളുടെ വഴിക്ക് നടക്ക്, ഞാന്‍ എന്റെ വഴിക്ക് ; ഗുഡ് ബൈ കെസി'; കെ സുധാകരന്‍ കോണ്‍ഗ്രസിനോട് വിടപറയുന്നു?

'പിണറായി വിജയന്റെ ആ ഒരു വാക്ക് ഗതി തന്നെ മാറ്റി, അനുകമ്പയുള്ള മനുഷ്യന്‍'; മുഖ്യമന്ത്രിക്ക് കെട്ടിവെക്കാനുള്ള തുക കൈമാറി പത്തനാപുരം ഗാന്ധിഭവന്‍- വിഡിയോ

'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ! മമ്മൂട്ടിയും മോഹൻലാലും ഇനി ആർക്ക് വേണ്ടി വോട്ട് പിടിക്കും'; ലക്ഷ്മിപ്രിയയെ ട്രോളി സോഷ്യൽ മീഡിയ

വിസ്മയം കോണ്‍ഗ്രസില്‍ മാത്രമല്ല!; സണ്ണി ജോസഫിന്റെ സഹോദരന്‍ ഇന്ന് ബിജെപിയില്‍ ചേരും

SCROLL FOR NEXT