കോഴിക്കോട്: ആലപ്പുഴയിലെ വാര്‍ത്താ സമ്മേളനത്തിന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എത്താന്‍ വൈകിയതില്‍ കെ സുധാകരന്‍ അസഭ്യപ്രയോഗം നടത്തിയതില്‍ പ്രതികരണവുമായി കെ മുരളീധരന്‍. സുധാകരന്റെ പ്രയോഗം തമിഴ് ഭാഷയിലെ പ്രയോഗമാണെന്ന് മുരളീധരന്‍ പറഞ്ഞു. ആദ്യത്തെ വാചകം മാത്രമാണെങ്കില്‍ 'മൈ ഡിയര്‍' എന്നു വിശേഷിപ്പിക്കാം. 'മാധ്യമങ്ങള്‍ പറയുന്നതു പോലെയാണെങ്കില്‍, കെ സുധാകരന്റെ പ്രയോഗം തമിഴ് ഭാഷയില്‍ പറയുന്നൊരു വാചകമാണ്. ആദ്യത്തെ വാചകം മാത്രമാണെങ്കില്‍ 'മൈ ഡിയര്‍' എന്നും വിശേഷിപ്പിക്കാം. മുഴുവന്‍ വാചകമാണ് പറഞ്ഞതെങ്കില്‍ അതു തമിഴില്‍ പറയുന്നതാണ്. അല്ലെങ്കില്‍ ഇംഗ്ലിഷില്‍ പറയുന്ന പ്രയോഗമാണ്. അതിനെ ആ രീതിയില്‍ കണ്ടാല്‍ മതി. അതൊന്നും പാര്‍ട്ടിയുടെ വഴക്കിന്റെ ഭാഗമല്ല.'- മുരളീധരന്‍ മാധ്യമങ്ങളോടു പറഞ്ഞു.
മുസ്ലീം ലീഗ് കോണ്‍ഗ്രസ് സഖ്യം നിലനിര്‍ത്താന്‍ എന്തുവീട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും മുരളീധരന്‍ പറഞ്ഞു. മൂന്നാം സീറ്റ് ആവശ്യത്തില്‍ ലീഗിന് വേണ്ടി കണ്ണീരൊഴുക്കുന്ന ഇപി ജയരാന്‍ ആദ്യം ആര്‍ജെഡിയുടെ കണ്ണ് തുടയ്ക്കട്ടെ. ലീഗിന്റെ ശക്തി അളക്കാന്‍ ആരും ജയരാജനെ ഏല്‍പ്പിച്ചിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ 'സമരാഗ്‌നി' യാത്രയുടെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തിനു സുധാകരനെത്തി 10 മിനിറ്റിലേറെ കഴിഞ്ഞും സതീശന്‍ എത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്നായിരുന്നു സതീശനെതിരെ സുധാകരന്റെ അസഭ്യ പ്രയോഗം. മാധ്യമപ്രവര്‍ത്തകരെ വിളിച്ചു വരുത്തിയിട്ട് പ്രതിപക്ഷ നേതാവ് എവിടെ എന്ന് ചോദിച്ച സുധാകരന്‍ അസഭ്യപദപ്രയോഗത്തിലൂടെയായിരുന്നു തന്റെ നീരസം അറിയിച്ചത്. ഇത് വളരെ മോശം പരിപാടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സുധാകരന്‍ കൂടുതല്‍ സംസാരിക്കുന്നത് ഒപ്പമുണ്ടായിരുന്ന നേതാക്കള്‍ തടയുകയായിരുന്നു. ഇതിന് പിന്നാലെ താനും സതീശനുമായി യാതൊരു പ്രശ്നവുമില്ലെന്നും ജ്യേഷ്ഠാനുജന്‍മാരെപ്പോലെയാണെന്നും മാധ്യമങ്ങള്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു സുധാകരന്റെ വിശദീകരണം.
അതേസമയം, കെ സുധാകരന്‍ നിഷ്‌കളങ്കമായി പറഞ്ഞ കാര്യങ്ങളില്‍ വിവാദത്തിന് സ്ഥാനമില്ലെന്നായിരുന്നു സുധാകരന്റെ വിശദീകരണത്തിന് പിന്നാലെ സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞത്. അതു പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. ആരാണെങ്കിലും സുധാകരേട്ടന്‍ പറഞ്ഞ ആ വാക്കുതന്നെ പറയും. നിങ്ങളാണെങ്കിലും അതുതന്നെ പറയും. താനും സുധാകരനും ജ്യേഷ്ഠാനുജന്‍മാരെപ്പോലെയാണെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. 'അടുത്ത സുഹൃത്തുക്കള്‍ തമ്മിലുള്ള സംഭാഷണത്തില്‍ പറയുന്നതാണു നടന്നത്. നിങ്ങളാണെങ്കിലും അതുതന്നെ പറയുകയുള്ളു. നിങ്ങള്‍ക്കുവേണ്ടിയാണ് അദ്ദേഹമത് പറഞ്ഞത്. ആദ്യം വാര്‍ത്താസമ്മേളനം നടത്താന്‍ നിശ്ചയിച്ചിരുന്ന സമയത്തില്‍നിന്നു വൈകി ഒരാള്‍ കാത്തിരിക്കുമ്പോള്‍ പറയുന്നതാണത്. ഒരാള്‍ കാത്തിരുന്നാല്‍ അസ്വസ്ഥനാകില്ലേ?'സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates