സന്ദീപ് വാര്യര്‍ - കെ മുരളീധരന്‍  ടെലിവിഷന്‍ ചിത്രം
Kerala

'ആന, കടല്‍, മോഹന്‍ലാല്‍, പിന്നെ കെ മുരളീധരന്‍'; പുകഴ്ത്തി സന്ദീപ് വാര്യര്‍; പൂര്‍ണമായും കോണ്‍ഗ്രസായെന്ന് മുരളി

രാഹുല്‍ ഗാന്ധിക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. അതില്‍ കൂടുതല്‍ ഞങ്ങള്‍ക്കൊന്നും ആവശ്യമില്ല.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശത്തില്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെ സന്ദീപുമായി വേദി പങ്കിട്ട് കെ മുരളീധരന്‍. ശ്രീകൃഷ്ണപുരത്തെ പൊതുയോഗത്തിലാണ് ഇരുവരും ഒരുമിച്ച് പങ്കെടുത്തത്. വേദി പങ്കിടാനായത് ഇരട്ടിമധുരമമെന്ന് പറഞ്ഞ കെ മുരളീധരന്‍ സന്ദീപിനെ ഷാള്‍ അണിയിച്ച് സ്വീകരിക്കുകയും ചെയ്തു.

തുടര്‍ന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും കോണ്‍ഗ്രസ് പാര്‍ട്ടി സന്ദീപിന് കൂടെയുണ്ടാകുമെന്നും കെ മുരളീധരന്‍ പറഞ്ഞു. 'പാര്‍ട്ടിയുടെ ഒരു അസറ്റായി അദ്ദേഹം നില്‍ക്കും. രാഹുല്‍ ഗാന്ധിക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. അതില്‍ കൂടുതല്‍ ഞങ്ങള്‍ക്കൊന്നും ആവശ്യമില്ല. കാരണം ഇന്ത്യയുടെ പ്രതീക്ഷയാണ് രാഹുല്‍ ഗാന്ധി. അദ്ദേഹത്തിന് പിന്തുണ നല്‍കിയ അന്നുമുതല്‍ അദ്ദേഹത്തെ ഞങ്ങള്‍ ചേര്‍ത്തുപിടിച്ചു. ഞാന്‍ ചില കാര്യങ്ങള്‍ തുറന്നുപറയുന്ന ആളാണ്. തുറന്നുപറഞ്ഞാലും പാര്‍ട്ടി തീരുമാനം അംഗീകരിക്കുകയാണ് എന്റെ രീതി. സന്ദീപ് വാര്യര്‍ പൂര്‍ണമായി കോണ്‍ഗ്രസായി മാറി. അദ്ദേഹത്തെ ചേര്‍ത്ത് പിടിക്കേണ്ടത് ഞങ്ങളുടെ ചുമതലയാണ്. സന്ദീപ് വാര്യര്‍ വന്നതോടെ ഞങ്ങളുടെ കുടുംബത്തിന് ഒരു കരുത്തുകൂടി കിട്ടി'- കെ മുരളീധരന്‍ പറഞ്ഞു.

ആന, കടല്‍, മോഹന്‍ലാല്‍, കെ മുരളീധരന്‍ മലയാളികള്‍ക്ക് എത്ര കണ്ടാലും മടുക്കില്ലെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. ഈ നാലുപേരും മലയാളികള്‍ എപ്പോഴും മനസില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നവരാണ്. മുരളീധരന്‍ വരുമെന്ന് അറിഞ്ഞപ്പോള്‍ താനാണ് കാണണമെന്ന് പറഞ്ഞതെന്ന് സന്ദീപ് പറഞ്ഞു. 'ബിജെപിയില്‍ ഉള്ളപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞതാണ് ഏറ്റവും ഇഷ്ടപ്പെടുന്ന മുഖ്യമന്ത്രി കെ കരുണാകരനാണെന്ന്. മുരളീധരന്‍ സഹോദര തുല്യനാണ്. പഴയ പ്രത്യാശാസ്ത്രത്തിന്റെ പേരില്‍ മുരളീധരനെ വിമര്‍ശിച്ചിട്ടുണ്ട്. ഞാന്‍ ഇപ്പോള്‍ കോണ്‍ഗ്രസുകാരനാണ്. മുരളിയേട്ടനും കോണ്‍ഗ്രസിനും ഒപ്പം ഇനി ഉണ്ടാകും. ഞാനൊരു ചൂരലെടുത്ത് മാരാര്‍ജി ഭവന്റെ ചുറ്റും നടന്ന് അവരെ നന്നാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ തല്ലിയാലും അവര്‍ നന്നാകില്ല. സന്ദീപ് വാര്യര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സർക്കാരിനെ നാറ്റിക്കാനാണോ ഉദ്ദേശ്യം ?, സാധാരണക്കാരന്റെ കാര്യം നോക്കാന്‍ കോടതിയുണ്ട്, അത് ഓര്‍മ്മയിരിക്കട്ടെ !'; നിതിന്‍രാജിന്റെ മരണത്തില്‍ ഡിവൈഎസ്പിയെ 'കുടഞ്ഞ്' ഹൈക്കോടതി

പേരില്‍ എന്തിരിക്കുന്നു? ശ്രീരാമന്റെ പേരുള്ള ഒരാള്‍ക്ക് സദ്ഗുണങ്ങള്‍ ഉണ്ടായിരിക്കണമെന്നില്ല: ഡല്‍ഹി ഹൈക്കോടതി

'അവരാണ് ഇന്ത്യയുടെ ഭാവി; പഠിക്കാനും സ്വപ്‌നം കാണാനുമുള്ള അവകാശം ഞങ്ങളുടെ തലമുറ അര്‍ഹിക്കുന്നു'

CJP Jantar Mantar Protest Live: കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറായി സിജെപി; ഭരണഘടനാ ക്ലബ്ബിൽ ഉച്ചയ്ക്ക് 12.30-ന് ചർച്ച നടക്കും

സിഇടി ഭരണരീതി മാറ്റം ഏകപക്ഷീയമാകില്ല; എല്ലാവരുമായും ചര്‍ച്ച നടത്തുമെന്ന് മന്ത്രി റോജി എം ജോണ്‍