ഇരട്ടവോട്ടുകൾ ഉടൻ നീക്കണം; എൽഡിഎഫിന്റെ പാലക്കാട് കലക്ടറേറ്റ് മാർച്ച് ഇന്ന്

ബിജെപി ജില്ലാ പ്രസിഡണ്ട് ഹരിദാസൻ അടക്കമുള്ളവരുടെ വോട്ട് ചൂണ്ടിക്കാട്ടിയാണ് ബഹുജന പ്രക്ഷോഭം
palakkad double vote
പി സരിൻ, പിണറായി വിജയൻ ഫെയ്സ്ബുക്ക്
Published on
Updated on

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് അസംബ്ലി മണ്ഡലത്തിലെ ഇരട്ട വോട്ടിൽ നടപടി ആവശ്യപ്പെട്ട് ഇടതുമുന്നണി ഇന്ന് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തും. രാവിലെ 10 മണിക്കാണ് മാർച്ച്. 2700 ഓളം ഇരട്ട വോട്ടുകൾ പാലക്കാട് ഉണ്ടെന്നും ഇവ നീക്കം ചെയ്യണമെന്നുമാണ് സിപിഎം നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്.

ബിജെപി ജില്ലാ പ്രസിഡണ്ട് ഹരിദാസൻ അടക്കമുള്ളവരുടെ വോട്ട് ചൂണ്ടിക്കാട്ടിയാണ് ബഹുജന പ്രക്ഷോഭം. കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ഇടതുമുന്നണി ആവശ്യപ്പെടുന്നു. വ്യാജ വോട്ടുകൾ ചേർത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപിയും യുഡിഎഫും ശ്രമിക്കുന്നുവെന്നാണ് എൽഡിഎഫ് ആരോപണം .

ജില്ലാ പ്രസിഡന്റ് ബിജെപി ഓഫീസിലെ താമസക്കാരനാണെന്നും പട്ടാമ്പിയില്‍ വോട്ട് ഉണ്ടെങ്കില്‍ നീക്കം ചെയ്യേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആണെന്നും എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാര്‍ പറയുന്നു. ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി പി സരിൻ വ്യാജരേഖ ഹാജരാക്കിയാണ് വോട്ട് ചേർത്തതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. 2017 ൽ പാലക്കാട് മണ്ഡലത്തിൽ വാങ്ങിയ സ്വന്തം വീടെന്ന് കാട്ടിയാണ് സരിൻ്റെ പ്രതിരോധം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com