സച്ചിദാനന്ദന്‍ 
Kerala

ജനഹിതം പ്രകടിപ്പിക്കുന്നത് പ്രതിപക്ഷം, അയാള്‍ ഗുരുവിനെക്കാള്‍ മഹാനെന്ന് പറയുന്നത് കമ്യൂണിസ്റ്റ് നേതാവിന് ഭൂഷണമല്ല; ഭരണം മാറണമെന്ന് സച്ചിദാന്ദന്‍

കമ്യൂണിസ്റ്റ് നേതാവില്‍ നിന്ന് നാം പ്രതീക്ഷിക്കുന്നത് കമ്യൂണിസ്റ്റ് ആശയങ്ങളുടെ പിന്തുടര്‍ച്ചയാണ്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കേരളത്തിന് നല്ലത് രണ്ടുമുന്നണികളും മാറി മാറി ഭരിക്കുന്നതാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ സച്ചിദാനന്ദന്‍. ഇത് താന്‍ പുതുതായി പറയുന്ന കാര്യമല്ല. ജനാധിപത്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും മാറി മാറി ഉണ്ടാകുകയെന്നത് അടിസ്ഥാന തത്വമാണെന്നും ബംഗാളിലെ അനുഭവം മുന്‍നിര്‍ത്തിയാണ് താന്‍ ഇക്കാര്യം പറഞ്ഞതെന്നും സച്ചിദാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബംഗാളിലെ അനുഭവം അവിടുത്തെ പാര്‍ട്ടിക്കാരില്‍ നിന്ന് താന്‍ നേരിട്ട് മനസിലാക്കിയിട്ടുണ്ട്. തുടര്‍ ഭരണം ഉണ്ടാകുമ്പോള്‍ പലപ്പോഴും പാര്‍ട്ടി തന്നെ അറിയാതെ സ്വാര്‍ഥലക്ഷ്യങ്ങളോടെ പലരും അതിനുളളിലേക്ക് കടന്നുവരുന്നു. അധികാര വികേന്ദ്രീകരണത്തിന് പകരം കേന്ദ്രീകരണം വര്‍ധിക്കാനും ഇടയാക്കുന്നു. പ്രതിപക്ഷത്തിരിക്കാന്‍ ഭരണപക്ഷം മറന്നുപോകാനും സാധ്യതയുണ്ട്. പ്രതിപക്ഷത്ത് ഇരിക്കുകയെന്നുള്ളത് ഒരുപാര്‍ട്ടി ശക്തിപ്പെടുന്നതിനും ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ വേരാഴ്ത്തുന്നതിനും സഹായകരമാകുമെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു.

പ്രതിപക്ഷമാണ് പലപ്പോഴും ജനഹിതം പ്രകടിപ്പിക്കുന്നത്. ജനങ്ങളുടെ അസംതൃപതിയും എതിര്‍പ്പുകള്‍ പ്രതിഫലിപ്പിക്കുന്നതും അവരാണ്. ഏത് ജനാധിപത്യത്തിലും ശക്തമായ പ്രതിപക്ഷം ഉണ്ടാകുക എന്നത് വളരെ പ്രധാനമാണ്. ജയം തോല്‍വി എന്നതാകരുത് പാര്‍ട്ടികളുടെ ആത്യന്തിക ലക്ഷ്യം. അടിത്തട്ടിലുള്ള ജനങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നതാകണം ജനാധിപത്യം. ഇതുവരെ കാണാത്ത, കേള്‍ക്കാത്ത ശബ്ദം കേള്‍ക്കുമ്പോഴാണ് അതിന്റെതായ അര്‍ഥത്തില്‍ ജനാധിപത്യം സ്വാര്‍ഥകമാകുന്നതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

തന്റെ പ്രതികരണം ഇടതുപക്ഷത്തിനോ, ഒരുപാര്‍ട്ടിക്കോ എതിരായല്ല. ഇന്ന് കോണ്‍ഗ്രസ് അധികാരത്തിലായാലിരുന്നെങ്കിലും മുന്നാം തവണ അവര്‍ വരരുതെന്ന് താന്‍ പറയുമായിരുന്നെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. എസ്എന്‍ഡിപി എന്ന സംഘടനെ ശ്രീനാരായണ ഗുരുവിന് അവസാനം പിരിച്ചുവിടേണ്ടി വന്നു. തീര്‍ത്തും ഗുരുവിന്റെ തത്വങ്ങള്‍ക്കെതിരായി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരാളെ സന്തോഷിപ്പിക്കുകയും ഗുരുവേക്കാള്‍ മഹാനാണെന്ന് പറയുകയും ചെയ്യുന്ന ഒരവസ്ഥ ഒരു കമ്യൂണിസ്റ്റുകാരനെന്നല്ല ഒരു കേരളീയനും ഭൂഷണമല്ല. അത്തരം സന്ധികള്‍ പാര്‍ട്ടികളെ പിന്നോട്ടുകൊണ്ടുപോകുകയും ആദര്‍ശവ്യതിയാനത്തിന് കാരണമാകുകയും ചെയ്യുന്നു. ഇതിന് അതീതതമായ പ്രവര്‍ത്തനങ്ങളാണ് ബിജെപി ഇതര പാര്‍ട്ടികളില്‍ നിന്നുണ്ടാകേണ്ടത്. കമ്യൂണിസ്റ്റ് നേതാവില്‍ നിന്ന് നാം പ്രതീക്ഷിക്കുന്നത് കമ്യൂണിസ്റ്റ് ആശയങ്ങളുടെ പിന്തുടര്‍ച്ചയാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

K Satchidanandan stands firm on his stance that it is better for Kerala to have the two political fronts alternate in power.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്ന് ആവശ്യങ്ങൾ അംഗീകരിച്ചാൽ ഇന്ത്യക്കെതിരെ കളിക്കാം; ഐസിസിക്ക് മുന്നിൽ ഉപാധിയുമായി പാകിസ്ഥാന്‍

100 രൂപയുടെ ഗോതമ്പ് മോഷ്ടിച്ചു; 45 വര്‍ഷത്തിന് ശേഷം 65 കാരന്‍ അറസ്റ്റില്‍

ചോക്ലേറ്റിനെ തെറ്റിദ്ധരിക്കരുത്, വില്ലൻ ബിസ്ക്കറ്റ് തന്നെ

തിരിച്ചുകയറി രൂപ, 21 പൈസയുടെ നേട്ടം, സെന്‍സെക്‌സ് 400 പോയിന്റ് കുതിച്ചു; റോക്കറ്റ് പോലെ ഉയര്‍ന്ന് എസ്ബിഐ

ഒറ്റയടിക്ക് 1640 രൂപ വര്‍ധിച്ചു; സ്വര്‍ണവില 1,16,000ന് മുകളില്‍

SCROLL FOR NEXT