അനിശ്ചിതത്വത്തിന് അവസാനം; എല്‍ഡിഎഫ് യോഗം 17 ന്

സിപിഐയും സിപിഎമ്മും തമ്മിലുള്ള ആശയ വിനിമയത്തിനൊടുവിലാണ് മുന്നണി യോഗം ചേരാന്‍ ധാരണയായത്
Pinarayi Vijayan, Binoy Viswam
Pinarayi Vijayan, Binoy Viswam
Edited By:
Updated on
1 min read

തിരുവനന്തപുരം: ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ഇടതുമുന്നണി യോഗം ചേരാന്‍ ധാരണ. ഈ മാസം 17 ന് എല്‍ഡിഎഫ് യോഗം ചേരാനാണ് തീരുമാനിച്ചിട്ടുള്ളത്. തിങ്കളാഴ്ച വൈകീട്ട് നാലു മണിക്ക് തിരുവനന്തപുരത്താണ് യോഗം. സിപിഐയും സിപിഎമ്മും തമ്മിലുള്ള ആശയവിനിമയത്തിനൊടുവിലാണ് യോഗം ചേരാന്‍ ധാരണയായത്.

Pinarayi Vijayan, Binoy Viswam
റോഡില്ല; ഇടമലക്കുടിയിൽ രോഗിയെ കമ്പിൽ തുണി കെട്ടി ചുമന്ന് കാടുതാണ്ടി ഗോത്രജനത - വിഡിയോ

നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം എല്‍ഡിഎഫ് യോഗം ചേര്‍ന്നിരുന്നില്ല. തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് വിലയിരുത്താന്‍ പോലും മുന്നണി യോഗം ചേര്‍ന്നിരുന്നില്ല. ഏകോപനത്തില്‍ കുറവ്, കൂടിയാലോചനകള്‍ ഉണ്ടാകുന്നില്ല തുടങ്ങിയ പരാതികളും ഘടകകക്ഷികള്‍ ഉന്നയിച്ചിരുന്നു.

പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി സിപിഐയും സിപിഐയും തമ്മിലുള്ള തര്‍ക്കവും മുന്നണി യോഗം ചേരുന്നതില്‍ തടസ്സമായിരുന്നു. പ്രതിപക്ഷ ഉപനേതാവ് പദവി കിട്ടിയേ തീരൂവെന്ന് സിപിഐ വാശി പിടിക്കുമ്പോള്‍, നല്‍കാനാകില്ലെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. ഇതേച്ചൊല്ലി ഇരുപാര്‍ട്ടികളും തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നതയും നിലനിന്നിരുന്നു.

Pinarayi Vijayan, Binoy Viswam
വിഴിഞ്ഞം സമരത്തിന് പിന്തുണ: രണ്ട് എന്‍ജിഒകളുടെ എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ കേന്ദ്ര നടപടി ഹൈക്കോടതി റദ്ദാക്കി
Pinarayi Vijayan, Binoy Viswam
മെസി വിവാദം: റിപ്പോർട്ടിന് പിന്നിൽ വ്യക്തമായ ലക്ഷ്യം; കരാർ സുതാര്യമെന്ന് യു ഷറഫലി
Pinarayi Vijayan, Binoy Viswam
'സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാളല്ലേ?; ഇപ്പോള്‍ പിതൃസ്ഥാനത്ത് അല്ലെന്ന് തോന്നിയിട്ടുണ്ടാകും'; ഗണേഷ് കുമാറിന് മറുപടി
Summary

LDF meeting on August 17th

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

today top five news
ldf
Pinarayi Vijayan
Pinarayi Vijayan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com