കെ സുധാകരൻ ഫെയ്സ്ബുക്ക്
Kerala

'സ്വന്തം പാര്‍ട്ടിക്കാരുടെ വോട്ട് പോലും പിണറായിക്ക് കിട്ടില്ല, കേരളത്തിലെ 20 സീറ്റും യുഡിഎഫ് നേടും': കെ സുധാകരൻ

രാഷ്ട്രീയ അന്തരീക്ഷം യുഡിഎഫിന് അനുകൂലമാണെന്നും സുധാകരൻ

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റുകളും യുഡിഎഫ് നേടുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്‍. പിണറായിക്കും കൂട്ടര്‍ക്കും സ്വന്തം പാ‍ർട്ടിക്കാരുടെ വോട്ട് പോലും ലഭിക്കില്ല. രാഷ്ട്രീയ അന്തരീക്ഷം യുഡിഎഫിന് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച 'ജനസഭ'യില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനമാണ് സുധാകരൻ നടത്തിയത്. പിണറായിക്ക് പണം പണം എന്ന ചിന്ത മാത്രമാണുള്ളത് എന്നാണ് പറഞ്ഞത്. സംസ്ഥാന സര്‍ക്കാര്‍ ഒരു ശാപമായി മാറിയിരിക്കുന്നു. സ്വന്തം പാര്‍ട്ടിക്കാരുടെ വോട്ട് പോലും നേടാന്‍ പിണറായിക്കും കൂട്ടര്‍ക്കും സാധിക്കില്ല. മോദി-പിണറായി സര്‍ക്കാരുകള്‍ ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ജനഹൃദയത്തില്‍ യുഡിഎഫ് സാമ്രാജ്യം കെട്ടിപ്പടുക്കും. കോണ്‍ഗ്രസും യുഡിഎഫും അധികാരത്തില്‍ മടങ്ങിയെത്തുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും