കെ സുധാകരന്‍/ ഫയല്‍ 
Kerala

പിന്നെ ആര്‍ക്കാണ് പിന്തുണ?; എംവി ഗോവിന്ദന്റെ ബുദ്ധിക്ക് സാരമായ എന്തോ പ്രശ്‌നമുണ്ട് : കെ സുധാകരന്‍

ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തില്‍ സിപിഎം എടുത്ത നിലപാട് അവരുടെ രാഷ്ട്രീയ തീരുമാനമാണ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തെത്തി. രാഹുല്‍ ഗാന്ധിയ്ക്ക് അല്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് പിന്തുണ. ഇവര്‍ നല്‍കിയ പിന്തുണ രാഹുല്‍ഗാന്ധിയ്ക്ക് അല്ലെങ്കില്‍ പിന്നെ ആര്‍ക്കാണ്?. സിപിഎം നേതാക്കള്‍ നടത്തിയ പ്രസ്താവന ആര്‍ക്ക് അനുകൂലമായിട്ടാണ്?. എംവി ഗോവിന്ദന്റെ ബുദ്ധിക്ക് സാരമായ എന്തോ പ്രശ്‌നമുണ്ടെന്നും സുധാകരന്‍ പറഞ്ഞു. 

രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയതാണ് ഇപ്പോഴത്തെ പ്രശ്‌നം. പിന്തുണ കൊടുത്തത് രാഹുല്‍ഗാന്ധിയ്ക്ക് അല്ലെങ്കില്‍ പിന്നെ ആര്‍ക്കാണെന്ന് ഗോവിന്ദന്‍ മാഷ് പറയണം. കാലത്തിനും സന്ദര്‍ഭത്തിനും അനുസരിച്ച് മാറുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ സ്ഥായിയായ സ്വഭാവം സിപിഎമ്മിനുമുണ്ട്. ഞങ്ങള്‍ അതു പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ക്ക് അതില്‍ അത്ഭുതമൊന്നുമില്ല. 

ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തില്‍ സിപിഎം എടുത്ത നിലപാട് അവരുടെ രാഷ്ട്രീയ തീരുമാനമാണ്. നാളെ അതുണ്ടാകുമെന്ന പ്രതീക്ഷയൊന്നും ഞങ്ങള്‍ക്കില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. രാഹുല്‍ഗാന്ധി വിഷയത്തില്‍ പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസിനും കോണ്‍ഗ്രസിനും കെഎസ് യുവിനുമെതിരെ ഉപയോഗിക്കാവുന്ന എല്ലാ കറുത്ത നിയമങ്ങളും കേരളത്തിലെ ഇടതുസര്‍ക്കാര്‍ സ്വീകരിക്കുകയാണ്. പൊലീസിന്റെ അക്രമം യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു കുട്ടികള്‍ സഹിക്കുകയാണ്. 

എത്രയോ കുട്ടികള്‍ക്കാണ് അടി കിട്ടി കൈയും കാലും തലയും പൊട്ടി ആശുപത്രിയില്‍ കിടക്കുന്നു. നിരവധി പേരെ അറസ്റ്റ് ചെയ്തു. ഇതെല്ലാം ഇടതുപക്ഷം ഭരിക്കുന്ന കൊച്ചു കേരളത്തിലാണ്. അതിന് ഉത്തരം പറയേണ്ടത് ഇടതുപക്ഷ നേതാക്കളാണ്. എന്തിന് വേണ്ടിയാണ് സമരം?. അതിന് രാഷ്ട്രീയ കാരണങ്ങളുണ്ട്. സമരം ചെയ്യുന്ന കുട്ടികള്‍ക്ക് നേരെ ഭീകരമായ പൊലീസ് മര്‍ദ്ദനം അഴിച്ചു വിടുന്നത് ഏതു കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പശ്ചാത്തലത്തിലാണ്. ഏതു രാഷ്ട്രീയ പ്രേരണയിലാണെന്ന് ഗോവിന്ദന്‍ മാഷ് അടക്കമുള്ള സിപിഎം നേതാക്കള്‍ പറയണം. 

വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ അക്കാര്യം അപ്പോള്‍ നോക്കം. വരും ജന്മത്തില്‍ പട്ടിയാകുന്നതിന് ഇപ്പോഴേ കുരച്ചു പഠിക്കണോയെന്ന് സുധാകരന്‍ ചോദിച്ചു. രാഹുല്‍ഗാന്ധിക്കെതിരായ വിധി മേല്‍ക്കോടതിയില്‍ അസ്ഥിരപ്പെടുത്താനാകുമെന്ന ഉറച്ച വിശ്വാസമുണ്ട്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരായ ഡല്‍ഹിയിലെ പ്രതിഷേധത്തില്‍ നിന്നും എംപിമാര്‍ മുങ്ങിയ സംഭവം പാര്‍ലമെന്ററി പാര്‍ട്ടി അന്വേഷിക്കുന്നുണ്ട്. അതിന്റെ റിപ്പോര്‍ട്ട് വന്നശേഷം പ്രതികരിക്കാമെന്നും കെ സുധാകരന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പു കാലത്ത് ഉല്ലാസ യാത്ര, തോല്‍ക്കുമ്പോള്‍ നിലവിളി, രാഹുലിന്റെ ശ്രമം ജെന്‍സിയെ പ്രകോപിപ്പിക്കാന്‍; മറുപടിയുമായി ബിജെപി

ആരോഗ്യവകുപ്പില്‍ 202 ഡോക്ടര്‍മാരുടെ തസ്തികകള്‍, കായിക താരങ്ങള്‍ക്ക് ഇന്‍ക്രിമെന്റ്; മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

കൂടിയേറ്റക്കാരനില്‍ നിന്ന് ന്യൂയോര്‍ക്ക് മേയറിലേക്ക്, മംദാനിയുടെ രാഷ്ട്രീയ യാത്ര

വോട്ടെടുപ്പിന് തലേന്ന് സ്ഥാനാര്‍ഥി ബിജെപിയില്‍; പ്രശാന്ത് കിഷോറിന് തിരിച്ചടി

ഉമ്മൻചാണ്ടിയുടെ ഉപമയും കോൺ​ഗ്രസ്സി​ന്റെ കയറ്റിറക്കങ്ങളും

SCROLL FOR NEXT