പിന്തുണ രാഹുല്‍ ഗാന്ധിക്ക് അല്ല; എതിര്‍പ്പ് ബിജെപിയുടെ ജനാധിപത്യവിരുദ്ധ നിലപാടുകളോട്: എംവി ഗോവിന്ദന്‍
By സമകാലിക മലയാളം ഡെസ്ക് | Published: 26th March 2023 12:23 PM |
Last Updated: 26th March 2023 12:23 PM | A+A A- |

എംവി ഗോവിന്ദന്‍/ഫയല്‍
തിരുവനന്തപുരം: ലോക്‌സഭാംഗത്വത്തില്‍ നിന്നും അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് അല്ല സിപിഎം പിന്തുണ നല്‍കുന്നതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടിക്കെതിരെയാണ് സിപിഎം നിലപാട് സ്വീകരിച്ചിരിക്കുന്നത്. പിന്തുണ രാഹുല്‍ഗാന്ധി എന്ന വ്യക്തിയ്ക്കല്ല. ബിജെപിയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകളെയാണ് പാര്‍ട്ടി എതിര്‍ക്കുന്നതെന്നും എം വി ഗോവിന്ദന്‍ വിശദീകരിച്ചു.
ലക്ഷദ്വീപിലെ എംപിയെ അയോഗ്യനാക്കിയ വിഷയത്തിലും ഈ നിലപാട് തന്നെയാണ് സിപിഎം സ്വീകരിച്ചത്. ഏത് പാര്‍ട്ടികള്‍ക്കെതിരായ ബിജെപി നടപടിയിലും ഇതുതന്നെയാകും സിപിഎം നിലപാടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ആര്‍എസ്എസ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഉപയോഗിക്കുകയാണ്.
സിപിഎമ്മിന്റെ പ്രധാന എതിരാളി ബിജെപിയാണ്. ഓരോ സംസ്ഥാനത്തും ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാനാണ് സിപിഎം നീക്കം. എന്നാല്‍ കോണ്‍ഗ്രസ് ഇത്തരത്തിലൊരു പൊതു നിലപാട് സ്വീകരിക്കുന്നില്ലെന്ന് എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
കേരളത്തില്‍ കോണ്‍ഗ്രസിനെതിരായ നിലപാടുകളില്‍ മാറ്റമുണ്ടാകില്ല. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ അതിശക്തമായി എതിര്‍ത്തുകൊണ്ട് തന്നെ പാര്‍ട്ടി മുന്നോട്ട് പോകും. അതില്‍ വിട്ടുവീഴ്ചയുണ്ടാകില്ല. ജനാധിപത്യ സംവിധാനത്തിന് മുന്നോട്ടുപോകാനുള്ള വഴിയൊരുക്കുകയാണ് രാഷ്ട്രീയപാര്‍ട്ടിയെന്ന നിലയില്‍ സിപിഎം ഇപ്പോള്‍ ചെയ്യുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
'അയോഗ്യനാക്കപ്പെട്ട എംപി'; ട്വിറ്റര്‍ ബയോ മാറ്റി രാഹുല്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ