കെ സുധാകരൻ വാർത്താസമ്മേളനത്തിൽ/ ടെലിവിഷൻ ദൃശ്യം 
Kerala

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ കോണ്‍ഗ്രസ് നിലപാട് തെറ്റായിപ്പോയെന്ന് കെ സുധാകരന്‍; പിടി തോമസാണ് ശരി

കെ റെയില്‍ പദ്ധതി എന്തു വില കൊടുത്തും തടയുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ കോണ്‍ഗ്രസ് നിലപാട് തെറ്റായിപ്പോയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആ നിലപാടില്‍ ഇന്ന് പശ്ചാത്തപിക്കുന്നു. കോണ്‍ഗ്രസിന് അകത്ത് പി ടി തോമസ് മാത്രമാണ് ആ റിപ്പോര്‍ട്ടിനൊപ്പം നിന്നത്. പി ടി തോമസിന്റെ നിലപാടാണ് ശരിയെന്നും കെ സുധാകരന്‍ പറഞ്ഞു. 

ഇടുക്കിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരന്‍. ആ റിപ്പോര്‍ട്ടുകള്‍ വന്നശേഷം അനവധി കാര്യങ്ങള്‍ അംഗീകരിക്കാത്ത, പ്രായോഗികമാക്കാത്തതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞകാലങ്ങളില്‍ വന്ന കാലാവസ്ഥ വ്യതിയാനത്തിന്റെ ഗൗരവം നമ്മള്‍ കണ്ടു. മൂന്ന് വെള്ളപ്പൊക്കമാണ് ഉണ്ടായത്. 

ആ വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഇനിയും വീടുവെച്ചു നല്‍കിയിട്ടില്ല ഈ സര്‍ക്കാര്‍. കവളപ്പാറയില്‍ കുന്നിടിഞ്ഞ് മരിച്ചവര്‍ക്കുപോലും വീടു നല്‍കിയിട്ടില്ല. വെറും പ്രഖ്യാപനം മാത്രമാണ് നടക്കുന്നത്. കെ റെയില്‍ പദ്ധതിക്കുള്ള നിര്‍മ്മാണത്തില്‍ വന്‍ പരിസ്ഥിതി നാശമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് സുധാകരന്‍ പറഞ്ഞു.

സാധാരണ ഒരു പ്രോജക്ട് വരുമ്പോള്‍, ആ പദ്ധതി കടന്നുപോകുന്ന സ്ഥലത്തെ ആളുകളെയാണ് ബാധിക്കുന്നതെങ്കില്‍, ഇത് നാടിനെയാകെ ബാധിക്കും. ഇതാണ് ഏറെ ഭയാശങ്കയോടെ കാണേണ്ടത്. കെ റെയില്‍ പദ്ധതി എന്തു വില കൊടുത്തും തടയുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി. ശാസ്ത്രസാഹിത്യപരിഷത്ത് പോലും ഈ പദ്ധതിയെ എതിര്‍ക്കുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് വിദ്യാർഥി പ്രക്ഷോഭത്തിലെ പൊലീസ് അതിക്രമം: അന്വേഷിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കാൻ സുപ്രീം കോടതി

വേറിട്ട കളര്‍ ഓപ്ഷന്‍, പ്രാരംഭ വില 78,980 രൂപ; പുതിയ യമഹ ഫാസിനോ വിപണിയില്‍

ബാങ്ക് ഓഫ് ബറോഡയിൽ ഓഫീസർ ആകാം; 2482 ഒഴിവുകൾ !

നടന്‍, മോഡല്‍, ഫിറ്റ്‌നസ് ഫ്രീക്കും യാത്രാപ്രേമിയും; അനുവിന്റെ വരന്‍ നിസാരക്കാരനല്ല; തേടിപ്പിടിച്ച് ആരാധകര്‍

22 വർഷത്തെ ഒളിവുജീവിതത്തിന് അന്ത്യം: കൊലക്കേസ് പിടികിട്ടാപ്പുള്ളി ബംഗളൂരുവിൽ പിടിയിൽ; കുടുംബത്തോടൊപ്പം കഴിഞ്ഞത് 'സാബു' എന്ന വ്യാജപേരിൽ