കെ സുധാകരന്‍/ ഫയല്‍ 
Kerala

ഗ്രൂപ്പ് കളിയും തമ്മിലടിയും, ഒരു പ്രവര്‍ത്തനവും നടക്കാത്ത മണ്ഡലങ്ങളുണ്ട്; നോക്കിയിരിക്കില്ലെന്ന് സുധാകരന്റെ മുന്നറിയിപ്പ്

'മാറാനും  തിരുത്താനും മനസ്സു കാണിക്കണം. തിരുത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനത്തിലേക്ക് പോകണം'

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് സജ്ജമായിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഗ്രൂപ്പ് കളിയും തമ്മിലടിയുമാണ് പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്നത്. പ്രാദേശിക പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു. 

ലോക്‌സഭ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമേയുള്ളൂ. അതിനു വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയോ? ഒരുപാട് ഇടത്ത് നിഷ്‌ക്രിയമാണ്, ഒരു പ്രവര്‍ത്തനവും നടക്കാത്ത മണ്ഡലങ്ങളുണ്ട്. ഇതു നോക്കിയിരിക്കാനാകില്ല. 

പരിശോധനയ്ക്ക് ശേഷം അത്തരം മണ്ഡലം കമ്മിറ്റികള്‍ പിരിച്ച് വിട്ട് പുതിയ മണ്ഡലം കമ്മിറ്റികള്‍ ഉണ്ടാക്കും. മാറാനും  തിരുത്താനും മനസ്സു കാണിക്കണം. തിരുത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനത്തിലേക്ക് പോകണം.

ഒരാഴ്ചയ്ക്കുള്ളില്‍ അതിന്റെ ഫലവും ചലനങ്ങളും ഉണ്ടാകണം. കെ സുധാകരന്‍ എന്ന നിലയ്ക്കല്ല, കെപിസിസി പ്രസിഡന്റ് എന്ന നിലയിലാണ് ഇതു പറയുന്നത് എന്നും കെ.സുധാകരന്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദുർ​ഗാപൂജയ്ക്കിടെ വൻ തിക്കും തിരക്കും; കൊൽക്കത്തയിൽ 17 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

വഖഫ് പുനഃസംഘടന സ്റ്റേ ചെയ്യണം; ഹ​ർജി ഹൈക്കോടതി തള്ളി

മഴ കുളമാക്കി!! ഇന്ത്യയും വിന്‍ഡീസും ജയിച്ചു!

'ഇന്ത്യയിൽ ക്രിക്കറ്റ് പ്രതിഭകൾക്ക് ഒരു കുറവും ഇല്ല, കളിക്കണോ... പൗരത്വം എടുക്കു'

'​ഗർഭിണിയായ എന്നെ രാഹുൽ ​ഗാന്ധി കൈയേറ്റം ചെയ്തു'; പരാതിയുമായി മാധ്യമപ്രവർത്തക