കെ സുധാകരന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു / ടെലിവിഷന്‍ ചിത്രം 
Kerala

അന്വേഷണത്തിന്റെ പുകമറയിലിട്ട് മൂടാന്‍ ശ്രമം ; ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു :  കെ സുധാകരന്‍

മോൻസന്റെ കേസിലും സിബിഐ അന്വേഷണമോ, ജുഡീഷ്യൽ അന്വേഷണമോ നടത്തട്ടെയെന്നും കെ സുധാകരൻ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദനക്കേസ് ആര് അന്വേഷിച്ചാലും പ്രശ്‌നമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. സിബിഐക്ക് അപ്പുറമുള്ള ഏജന്‍സി വേണമെങ്കിലും അന്വേഷിക്കട്ടെ. ജുഡീഷ്യല്‍ അന്വേഷണം വന്നാലും നേരിടും. ഒരു പ്രയാസവുമില്ല. അന്വേഷിക്കണമെന്നാണ് തന്റെ നിലപാടെന്നും സുധാകരന്‍ പറഞ്ഞു. 

മനസാ വാചാ കര്‍മണാ, സംശുദ്ധമായ രാഷ്ട്രീയപ്രവര്‍ത്തനവും പൊതു പ്രവര്‍ത്തനവും നല്‍കുന്ന ആളാണ് താന്‍. ആരോപണങ്ങളെക്കുറിച്ച് ഏത് സിബിസിഐഡി വേണമെങ്കിലും വന്ന് അന്വേഷിച്ചോട്ടെ. അന്വേഷിച്ചിട്ടെങ്കിലും പൊതു ജനത്തിന് മുന്നില്‍ തന്റെ വ്യക്തിത്വം തെളിയിക്കാമല്ലോ എന്നും സുധാകരന്‍ പറഞ്ഞു. 

തനിക്കെതിരായ ആരോപണം വിജിലന്‍സ് അന്വേഷിക്കണം. അന്വേഷിച്ച് വസ്തുനിഷ്ഠമായ കാര്യങ്ങള്‍ സമൂഹത്തിന് മുന്നില്‍ കൊണ്ടു വരാന്‍ അവസരം കിട്ടുന്നത് തനിക്കും കൂടി ആവശ്യമാണെന്ന് സുധാകരന്‍ പറഞ്ഞു. മോൻസന്റെ കേസിലും സിബിഐ അന്വേഷണമോ, ജുഡീഷ്യൽ അന്വേഷണമോ നടത്തട്ടെയെന്നും കെ സുധാകരൻ പറഞ്ഞു. 

വേട്ടയാടല്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മുഖ്യമന്ത്രി എത്രതവണ തന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്. എത്രകാലം അംഗരക്ഷകരുടെ സംരക്ഷണയില്‍ ജീവിച്ചിട്ടുണ്ട്. ജീവിതത്തില്‍ നിന്ന് തുടച്ചു നീക്കാന്‍ തീരുമാനിച്ച ഒരു പാര്‍ട്ടി, അത് നടക്കില്ലെന്ന് കണ്ടപ്പോള്‍ കേസുകളില്‍പ്പെടുത്തി രാഷ്ട്രീയപ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. 

അന്വേഷണത്തിന്റെ പുകമറയിലിട്ട് മൂടാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രി അറിയാതെ ഒരു അന്വേഷണവും നടക്കില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണം; രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍

ശബരിമല തീര്‍ഥാടകരുടെ ആരോഗ്യസംരക്ഷണം ലക്ഷ്യം; വരുന്നു നിലയ്ക്കലില്‍ അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, നാളെ നിര്‍മാണ ഉദ്ഘാടനം

'ഞങ്ങളുടെ കോഹിനൂറും കുരുമുളകും നിധികളും എപ്പോള്‍ തിരികെ തരും?'; ബ്രിട്ടീഷ് വിനോദ സഞ്ചാരികളുടെ ഉത്തരം മുട്ടിച്ച് മലയാളി സ്ത്രീകള്‍- വിഡിയോ

ശരീരമാസകലം 20 മുറിവുകള്‍; മകളെ ജീവനോടെ വേണം; ശ്രീക്കുട്ടിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് അമ്മ

തീയേറ്ററില്‍ പൊട്ടി, ആരാധകര്‍ പുതുജീവന്‍ നല്‍കിയ സൂപ്പർ ഹീറോ; റാ-വണ്ണിന് രണ്ടാം ഭാഗം വരുമോ? സൂചന നല്‍കി കിങ് ഖാന്‍

SCROLL FOR NEXT