വിഡി സതീശന്‍, കെ സുധാകരന്‍/ഫയല്‍ 
Kerala

കെ സുധാകരന്റെ കേരളയാത്ര ജനുവരിയിൽ; പ്രതിപക്ഷ നേതാവുമൊത്ത് ജില്ലാ പര്യടനം ഈ മാസം

ജനുവരിയിൽ പിസിസി പ്രസിഡന്റ് കെ സുധാകരന്റെ കേരളയാത്ര

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ കേരളയാത്ര ജനുവരിയിൽ നടക്കും. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒരിടത്തു സ്വീകരണമുണ്ടാകും. കോൺ​ഗ്രസ് നേതാക്കൾ നയിക്കുന്ന ഏഴ് മേഖലാ ജാഥകൾ ഡിസംബറിൽ നടക്കും. 

സർക്കാരിനെതിരായ പ്രചാരണ പരിപാടികൾക്കായി ഈ മാസം 19 മുതൽ നവംബർ 17 വരെ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ചേർന്നു ജില്ലാ പര്യടനം നടത്തും. ഡിസംബറിൽ ഉമ്മൻ ചാണ്ടിയുടെ പേരിൽ കുടുംബസംഗമം സംഘടിപ്പിക്കാനും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിലും നിർവാഹക സമിതിയിലും തീരുമാനമായി.

പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്നു നിക്ഷേപം സ്വീകരിച്ചു കരുവന്നൂർ ബാങ്കിന്റെ നഷ്ടം നികത്താനുള്ള സർക്കാർ തീരുമാനത്തോടു യുഡിഎഫിന്റെ ബാങ്കുകൾ സഹകരിക്കില്ല. മണ്ഡലം പുനഃസംഘടന 85% പൂർത്തിയായെന്നും സുധാകരൻ അറിയിച്ചു. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ജില്ലാ പര്യടനത്തിന്റെ ഭാഗമായി നവംബർ നാലിനു കോട്ടയത്തെത്തും. ഏഴിനാണ് ഇടുക്കിയിലെ പര്യടനം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷ, എൽഒസി സമർപ്പിക്കൽ, ഫീസ് അടയ്ക്കേണ്ട സമയക്രമം എന്നിവ പ്രസിദ്ധീകരിച്ചു

പൊലീസ് സുരക്ഷയില്‍ നിയമപഠനം,ധര്‍മ്മടത്ത് പിണറായിയെ നേരിടാന്‍ യുവ നേതാവിനെ ഇറക്കി കോണ്‍ഗ്രസ്; ആരാണ് അബ്ദുള്‍ റഷീദ്?

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കും, യുവതികളുടെ സ്വര്‍ണാഭരണവുമായി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരന്‍' പിടിയില്‍

SCROLL FOR NEXT