കെ സുരേന്ദ്രൻ/ ഫയൽ 
Kerala

'കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ അവിഹിത സഖ്യം; യെച്ചൂരിയുടെ പ്രസ്താവന അണികളെ കബളിപ്പിക്കാനുള്ള തട്ടിപ്പു തന്ത്രം' 

കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുണ്ടാക്കിയിട്ടുള്ളത് വഞ്ചനാപരമായ സഖ്യമാണ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ സഹകരണമില്ല എന്ന കെസി വേണുഗോപാലിന്റെയും സീതാറാം യെച്ചൂരിയുടേയും പ്രസ്താവന പാര്‍ട്ടി അണികളെ കബളിപ്പിക്കാനുള്ള തട്ടിപ്പു തന്ത്രം മാത്രമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സാധാരണ അണികളെ കബളിപ്പിക്കാനുള്ള ചെപ്പടി വിദ്യമാത്രമാണിത്. സംസ്ഥാനത്ത് ബിജെപി ശക്തമായി മുന്നേറുന്ന സ്ഥലങ്ങളിലെല്ലാം കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ധാരണയുണ്ടെന്ന് സുരേന്ദ്രന്‍ കൊച്ചിയില്‍ പറഞ്ഞു. 

നേരത്തെയും ഇരു പാര്‍ട്ടികളും തമ്മില്‍ ധാരണയുണ്ടായിട്ടുണ്ട്. 2024 ലും ഈ ധാരണയുണ്ടാകും. അതല്ല, ധാരണ ഇല്ലെങ്കില്‍ പ്രതിപക്ഷത്തിന്റെ ഇന്ത്യയില്‍ കേരളം ഇല്ലെന്നാണ് സാധാരണ അണികള്‍ മനസ്സിലാക്കേണ്ടതെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു. പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് സിപിഎമ്മുകാരെ ആക്രമിക്കുകയാണ്. അവിടെ സിപിഎമ്മുകാരെ സഹായിക്കാന്‍ ബിജെപി മാത്രമാണുള്ളത്. 

കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുണ്ടാക്കിയിട്ടുള്ളത് വഞ്ചനാപരമായ സഖ്യമാണ്. ഇത് ദേശതാല്‍പ്പര്യത്തിനു വേണ്ടിയല്ല. മറിച്ച് അവരവരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനു വേണ്ടിയാണ്. അവരുടെ അഴിമതികള്‍ മൂടിവെക്കുന്നതിനു വേണ്ടിയാണ്. കേരളത്തില്‍ സഖ്യമില്ലെന്നു പറയുമ്പോള്‍, പ്രതിപക്ഷ സഖ്യം എന്നു പറയുന്നതിലെ കാപട്യമാണ് പുറത്തു വന്നിട്ടുള്ളത്. 

തെരഞ്ഞെടുപ്പു സമയത്ത് യെച്ചൂരിക്ക് കേരളത്തില്‍ വന്ന് രാഹുല്‍ഗാന്ധിക്കെതിരെ സംസാരിക്കാന്‍ കഴിയുമോ?. പിണറായി വിജയന് രാഹുല്‍ഗാന്ധിക്കെതിരെ പടയൊരുക്കം നടത്താന്‍ പറ്റുമോ?. ഇത് അവിഹിത സഖ്യമാണ്. ജനങ്ങള്‍ പുറങ്കാലു കൊണ്ട് അടിക്കുമെന്നു കരുതിയാണ് സഖ്യമില്ലെന്ന് അണികളെ കബളിപ്പിക്കാന്‍ പറയുന്നത് എന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

SCROLL FOR NEXT