പ്രതീകാത്മക ചിത്രം kadavanthra bevco outlet 
Kerala

ഒറ്റ ദിവസം, കടവന്ത്ര ബെവ്ക്കോ 'കോടിപതി'! പുതുവർഷത്തലേന്ന് സംസ്ഥാനത്തെ ഔട്ട്ലെറ്റുകൾ വഴി വിറ്റത് 105.78 കോടിയുടെ മദ്യം

രണ്ടാം സ്ഥാനവും കൊച്ചിയ്ക്കു തന്നെ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒറ്റ ദിവസം ഒരു കോടിയ്ക്കു മുകളിൽ രൂപയുടെ മദ്യ വിൽപ്പനയുമായി കൊച്ചിയിലെ കടവന്ത്രയിലുള്ള ബെവ്ക്കോ ഔട്ട്ലെറ്റ്. പുതുവർഷത്തലേന്ന് ഇവിടെ 1,00,16,610 രൂപയുടെ മദ്യമാണ് വിറ്റു പോയത്. രണ്ടാം സ്ഥാനവും കൊച്ചിയ്ക്കു തന്നെ. രവിപുരത്തുള്ള ഔട്ട്ലെറ്റിൽ നിന്നു 95,08,670 രൂപയ്ക്കാണ് മദ്യം വിറ്റത്. മൂന്നാം സ്ഥാനത്ത് എടപ്പാൾ കുറ്റിപ്പാലത്തുള്ള ഔട്ട്ലെറ്റാണ്. ഇവിടെ 82,86,090 രൂപയുടെ മദ്യം വിറ്റു.

കടവന്ത്ര ഔട്ട്ലെറ്റിൽ ക്രിസ്മസ് തലേന്ന് 66.88 ലക്ഷം രൂപയുടെ മദ്യം വിറ്റുപോയിരുന്നു. അന്ന് സംസ്ഥാനത്ത് മൂന്നാമതായിരുന്നു കടവന്ത്ര. പുതുവർഷത്തലേന്ന് ഇവിടെ 69.78 ലക്ഷം രൂപയുടെ ഇന്ത്യൻ നിർമിത വിദേശ മദ്യ വിൽപ്പനയാണ് നടന്നത്. വിദേശ മദ്യം (15.04 ലക്ഷം), ബിയർ (11.81 ലക്ഷം), വൈൻ (3 ലക്ഷം), വിദേശ നിർമിത വൈൻ (42,710 രൂപ) എന്നിങ്ങനെയായിരുന്നു വിൽപ്പന.

ബെവ്ക്കോ ഔട്ട്ലെറ്റുകളിലൂടെ പുതുവർഷത്തലേന്ന് 105.78 കോടി രൂപയുടെ വിൽപ്പന നടന്നു. 2024ൽ 97.13 കോടി രൂപയ്ക്കാണ് മദ്യം വിറ്റത്.

ഏറ്റവും അധികം വിറ്റുപോയത് ഇന്ത്യൻ നിർമിത വിദേശ മദ്യമാണ്. (92.89 കോടി രൂപ), ബിയർ (9.83 കോടി), വിദേശ നിർമിത മദ്യം (1.58 കോടി), വൈൻ (1.40 കോടി), വിദേശ നിർമിത വൈൻ (5.95 ലക്ഷം രൂപ) എന്നിങ്ങനെയാണ് മറ്റുള്ളവയുടെ വിൽപ്പന കണക്ക്.

kadavanthra bevco outlet, Kochi, sold liquor worth over Rs. 1 crore in a single day.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലപ്പുറത്ത് മുസ്ലീം വിഭാഗത്തിന് മുട്ടിന് മുട്ടിന് കോളജ്, ലീഗ് സാമൂഹ്യ നീതി നടപ്പാക്കിയില്ല: വെള്ളാപ്പള്ളി

സാന്‍ഡ്‌വിച്ച് തര്‍ക്കത്തില്‍ കൂട്ടയടി, കത്തിവീശിയ മാനേജറെ പിരിച്ചുവിട്ട് ചിക്കിങ്

'അവര്‍ അപമാനിച്ചു, ഞാന്‍ ഇറങ്ങി പോന്നു'; പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ ഓസീസ് ഇതിഹാസം

സീസൺ ടിക്കറ്റ് ഇനി യുടിഎസ് ആപ്പിൽ കിട്ടില്ല; പകരം 'റെയിൽ വൺ', നിർദേശവുമായി റെയിൽവേ

കേക്കും കപ്പയും കഴിച്ചതിന് കണക്കില്ല, ആഘോഷങ്ങൾ അവസാനിക്കുമ്പോൾ പണി കിട്ടുന്നത് വയറിന്, 'റീസെറ്റ്' വഴിയുണ്ട്

SCROLL FOR NEXT