പ്രതി വൈശാഖന്‍ 
Kerala

യുവതിയെ വശീകരിക്കാന്‍ ആഭിചാരക്രിയകള്‍; പിടഞ്ഞുമരിക്കുമ്പോഴും പീഡനം തുടര്‍ന്നു; എല്ലാം സിസിടിവിയില്‍ പതിഞ്ഞു

വര്‍ക്ക് ഷോപ്പിലെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മാളിക്കടവില്‍, ഒന്നിച്ച് ആത്മഹത്യ ചെയ്യാമെന്നു പറഞ്ഞു വിളിച്ചുവരുത്തിയ യുവതിയെ, കഴുത്തില്‍ കുരുക്കിട്ട ശേഷം സ്റ്റൂള്‍ തട്ടിമറിച്ചു കൊലപ്പെടുത്തിയ ശേഷവും വൈശാഖന്‍ മൂന്നു തവണ പീഡിപ്പിച്ചതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. വര്‍ക്ക് ഷോപ്പില്‍ വന്നില്ലെങ്കില്‍ യുവതിയുടെ നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വൈശാഖന്‍ പൊലീസിനോടു പറഞ്ഞു. യുവതിയെ വശീകരിക്കാന്‍ പ്രതി ആഭിചാരക്രിയകള്‍ നടത്തിയതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

വര്‍ക്ക് ഷോപ്പിലെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. യുവതി പിടഞ്ഞുമരിക്കുന്നതും വൈശാഖന്‍ പീഡിപ്പിക്കുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്. മരിച്ചെന്ന് ഉറപ്പായ ശേഷം കെട്ടഴിച്ച് താഴെ കിടത്തി രണ്ട് തവണ പീഡിപ്പിച്ചു. വൈശാഖന്റെ പുതിയ കാമുകിയുടെ വിവരം യുവതി അറിഞ്ഞതോടെയാണ് കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്. ഇതിനിടെ വശീകരണ ശ്രമത്തിന്റെ ഭാഗമായി ത്യശൂരിലും ആലപ്പുഴയിലും ആണ് ആഭിചാരക്രിയകള്‍ നടത്തിയത്.

തുടര്‍ന്നും യുവതി അകന്ന് നില്‍ക്കാന്‍ തുടങ്ങിയതോടെ നഗ്‌നഫോട്ടോയുടെ കാര്യം പറഞ്ഞ് വര്‍ക് ഷോപ്പിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി വൈശാഖനായിരിക്കുമെന്ന് യുവതി ഡയറിയില്‍ കുറിക്കുകയും ചെയ്തിരുന്നു. യുവതിയെ ആശുപത്രിയില്‍ എത്തിച്ച ശേഷം തിരിച്ചെത്തി സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിക്കാനായിരുന്നു പ്രതിയുടെ പദ്ധതി.

തുടക്കത്തില്‍തന്നെ ദുരൂഹത തോന്നിയതോടെ പൊലീസ് ഉടന്‍തന്നെ വര്‍ക്ഷോപ് സീല്‍ ചെയ്തതോടെയാണ് പ്രതിയുടെ നീക്കം പാളിയത്. തുടര്‍ന്ന് വൈശാഖനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതകം തെളിയുകയായിരുന്നു. യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിട്ടും ആര്‍ക്കും സംശയത്തിന് ഇടനല്‍കാത്ത വിധമായിരുന്നു വൈശാഖന്റെ പെരുമാറ്റം. ഇവര്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നാട്ടുകാര്‍ക്കു സംശയങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ പ്രതിയോടുള്ള വൈരാഗ്യം കൊണ്ട് യുവതി വൈശാഖന്റെ വര്‍ക് ഷോപ്പിലെത്തി ആത്മഹത്യ ചെയ്തതാകുമെന്നായിരുന്നു നാട്ടുകാരും കരുതിയത്.

Kakkodi murder case update

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അറ്റകൈ പ്രയോഗത്തിന്' മുതിരുന്നു, കുടുംബത്തിലെ എല്ലാവരും ക്ഷമിക്കണം'; സിജെ റോയിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്?

അഞ്ചല്ല, പത്ത് തവണ നിയമലംഘനം നടത്തിയാൽ ലൈസൻസ് റദ്ദാക്കും; കേന്ദ്ര നിയമം പരിഷ്കരിക്കാൻ കേരളം

320 കോടി രൂപ പിഴയും വിലക്കും വരും; പാകിസ്ഥാൻ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഐസിസി

പോറ്റിയും പുറത്തേക്ക്?; രണ്ടാം കേസിലെ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കും

രാഹുലിന്റെ എംഎല്‍എ സ്ഥാനം തെറിക്കുമോ?; നിര്‍ണായക എത്തിക്‌സ് കമ്മിറ്റി യോഗം ഇന്ന്; ബജറ്റ് ചര്‍ച്ച തുടങ്ങും

SCROLL FOR NEXT