ചിത്രം: ഫേസ്ബുക്ക് 
Kerala

കാലടി പാലം അടയ്ക്കുന്നു, ഒരാഴ്ചത്തേക്ക് ​ഗതാ​ഗതം പൂർണമായി തടയും; ഇനി പോകേണ്ടത് ഇങ്ങനെ

അടുത്ത തിങ്കളാഴ്ച മുതൽ ഒരാഴ്ചത്തേക്കാണ് പാലം അടയ്ക്കുക

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; പതിറ്റാണ്ടുകൾ പഴക്കമുള്ള കാലടി ശ്രീശങ്കര പാലം അടയ്ക്കുന്നു. പാലം അപകടാവസ്ഥയിലാണെന്ന ആശങ്കയ്ക്കിടയിലാണ് പരിശോധനകൾക്കായി ​ഗതാ​ഗതം പൂർണമായി നിരോധിക്കുന്നത്. അടുത്ത തിങ്കളാഴ്ച മുതൽ ഒരാഴ്ചത്തേക്കാണ് പാലം അടയ്ക്കുക. തുടർന്ന് നിയന്ത്രിതമായി വാഹനങ്ങള്‍ കടത്തിവിടും. പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഉടൻ തുടങ്ങാനും കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോ​ഗത്തിൽ തീരുമാനമായി. 

കാൽനട യാത്രയും നിരോധിക്കും

വിശദമായ പഠനത്തിനായാണ് പതിമൂന്നാം തിയതി മുതല്‍ പാലം അടയ്ക്കുന്നത്. വാഹനഗതാഗതവും കാല്‍നടയാത്രയും നിരോധിക്കും പത്തൊമ്പതു മുതല്‍‍ 21 വരെ നിയന്ത്രിതതോതില്‍ വാഹനങ്ങള്‍ കടത്തിവിട്ടും പരിശോധിക്കും.

രാത്രിയിലും സാങ്കേതിക പരിശോധന തുടരുന്നതിനാൽ 24 മണിക്കൂറും ഗതാഗതം പൂർണമായും നിരോധിക്കും. നിയന്ത്രണങ്ങൾ കൃത്യമായി നടപ്പിലാക്കുന്നതിനായി കൂടുതൽ പോലീസിനെ വിന്യസിക്കാനും യോഗത്തിൽ തീരുമാനിച്ചു. വാഹനങ്ങൾ തിരിച്ചു വിടുന്ന വഴികളിൽ കൃത്യമായ ദിശാ ബോർഡും സ്ഥാപിക്കും.

 അറ്റകുറ്റപ്പണിക്ക് മുന്നോടിയായാണ് നിലവിലുള്ള സ്ഥിതി സംബന്ധിച്ച് പഠനം നടത്തുന്നത്. ദല്‍ഹിയിലെ സെന്‍ട്രല്‍ റോഡ‍് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരത്തെ കേരള ഹൈവെ റിസർച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായാണ് പഠനം നടത്തുന്നത്. പാലം അടയ്ക്കുന്നതിനാൽ വണ്ടികൾ വഴിതിരിച്ചുവിടുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. 

വഴിതിരിഞ്ഞു പോകേണ്ടത് ഇങ്ങനെ

മൂവാറ്റുപുഴ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തിരിച്ചു വിടേണ്ട വഴി

അങ്കമാലി ഭാഗത്തു നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ആലുവയിലെത്തി അവിടെ നിന്നും ആലുവ പെരുമ്പാവൂർ കെഎസ്ആർടിസി റോഡിലൂടെ പെരുമ്പാവൂരിലെത്തി യാത്ര തുടരാവുന്നതാണ്.
അങ്കമാലി ഭാഗത്തു നിന്നും പെരുമ്പാവൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മറ്റൂർ ജംഗ്ഷനിലോ കാലടി ജംഗ്ഷനിലോ ഇടത്തോട്ട് തിരിഞ്ഞു കാലടി മലയാറ്റൂർ റോഡിലൂടെ സഞ്ചരിച്ചു മലയാറ്റൂർ കോടനാട് പാലം, കോടനാട് വല്ലം റോഡ് വഴി വല്ലം ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് പെരുമ്പാവൂർ ഭാഗത്തേക്ക് യാത്ര തുടരാവുന്നതാണ്.

അങ്കമാലി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തിരിച്ചു വിടേണ്ട വഴി

മൂവാറ്റുപുഴ ഭാഗത്തുനിന്നും അങ്കമാലി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പെരുമ്പാവൂരിൽ ഇടത്തോട്ട് തിരിഞ്ഞ് ആലുവ പെരുമ്പാവൂർ കെഎസ്ആർടിസി റോഡിലൂടെ ആലുവയിൽ എത്തി അങ്കമാലി വഴി യാത്ര തുടരാവുന്നതാണ്.
മൂവാറ്റുപുഴ ഭാഗത്തു നിന്നും പെരുമ്പാവൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വല്ലം ജംഗ്ഷനിൽ വലത്തോട്ട് തിരിഞ്ഞ് വല്ലം കോടനാട് റോഡിലൂടെ മലയാറ്റൂർ - കോടനാട് പാലം ,കാലടി - മലയാറ്റൂർ റോഡ് വഴി കാലടി ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് യാത്ര തുടരാവുന്നതാണ്.

മൂവാറ്റുപുഴ ഭാഗത്തുനിന്നും എയർപോർട്ടിലേക്ക് പോകേണ്ട വാഹനങ്ങൾ തിരിച്ചു വിടേണ്ട വഴി

മൂവാറ്റുപുഴ ഭാഗത്തുനിന്നും എയർപോർട്ടിലേക്ക് വരേണ്ട വാഹനങ്ങൾ പെരുമ്പാവൂരിൽ ഇടത്തോട്ടു തിരിഞ്ഞ് ആലുവ പെരുമ്പാവൂർ കെഎസ്ആർടിസി റോഡിലൂടെ വന്ന് മഹിളാലയം - തുരുത്ത് പാലം കടന്ന് വലത്തോട്ട് കാലടി ആലുവ റോഡ് , ചൊവ്വര -നെടുവന്നൂർ - ആവണംകോട് റോഡിലൂടെ എയർപോർട്ടിൽ എത്തിച്ചേരാവുന്നതാണ്. എയർപോർട്ടിൽ നിന്നും തിരികെ പോകേണ്ട വാഹനങ്ങൾക്കും ഈ റൂട്ടിലൂടെ സഞ്ചരിക്കാവുന്നതാണ്. 
എയർപോർട്ടിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ആലുവ പെരുമ്പാവൂർ കെഎസ്ആർടിസി റോഡിലൂടെ വന്ന് തിരുവൈരാണിക്കുളം പാലത്തിലൂടെ കാഞ്ഞൂരിലെത്തി കാലടി ആലുവ റോഡ് ചൊവ്വര -നെടുവന്നൂർ - ആവണംകോട് റോഡിലൂടെ എയർപോർട്ടിൽ എത്തിച്ചേരാവുന്നതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Election 2026: കേരളം വിധിയെഴുതി, 78.27% പോളിങ്; ഇനി കാത്തിരിപ്പിന്റെ ദിനങ്ങള്‍

Kerala Election 2026 live: കനത്ത പോളിങ്, 78.21 ശതമാനം പോളിങ്

വിസ്മയം തീര്‍ത്ത് പറന്ന 7 സിക്‌സുകള്‍; ഈഡന്‍ ഗാര്‍ഡന്‍സിന് 'തീയിട്ട്' മുകുള്‍ ചൗധരി, കെകെആറിന്റെ 'വിജയ സ്വപ്‌നം' കത്തിയമര്‍ന്നു!

ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയത്തിലെ അവസാന കണ്ണി; രാജ്യത്തെ ഏറ്റവും പ്രായമുള്ള ക്രിക്കറ്റ് താരം; സിഡി ഗോപിനാഥ് ഓർമയായി

വോട്ട് ചെയ്യാനെത്തിയെ യുവതിയെ തടഞ്ഞ സംഭവം; കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

SCROLL FOR NEXT