കാലടി സര്‍വകലാശാല  
Kerala

കാലടി സർവകലാശാല സസ്പെൻഷൻ: അപ്പീലിൽ വാദം പൂർത്തിയായി; വിധി ചൊവ്വാഴ്ച

യുജിസി ചട്ടപ്രകാരമുള്ള ബദൽ പരിഹാര മാർഗങ്ങൾ തേടാതെയാണ് വിദ്യാർഥികൾ കോടതിയെ സമീപിച്ചതെന്ന് സർവകലാശാല പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ വിവാദത്തിൽ സർവകലാശാല നൽകിയ അപ്പീലിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. ചൊവ്വാഴ്ച വൈകീട്ട് 4:15ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പ്രസ്താവിക്കും. വിദ്യാർഥികൾക്ക് അനുകൂലമായുള്ള സിം​ഗിൾ ബെഞ്ച് വിധിക്കെതിരെയാണ് സർവകലാശാല അപ്പീൽ നൽകിയത്.

വിദ്യാർഥികളുടെ ഭാഗത്തുനിന്നുള്ള മറുപടി വാദം പൂർത്തീകരിച്ചതോടെയാണ്, കേസിൽ ഡിവിഷൻ ബെഞ്ച് വിധി പറയാനായി മാറ്റിയത്. യുജിസി ചട്ടപ്രകാരമുള്ള ബദൽ പരിഹാര മാർഗങ്ങൾ തേടാതെയാണ് വിദ്യാർഥികൾ കോടതിയെ സമീപിച്ചതെന്ന് സർവകലാശാല പറയുന്നു. സിം​ഗിൾ ബെഞ്ച് ഉത്തരവ് നടപ്പാക്കിയാൽ അത് സർവകലാശാലയുടെ നടപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നും സർവകലാശാല അപ്പീലിൽ വാദിക്കുന്നു.

സിംഗിൾ ബെഞ്ച് വിധി അനുസരിച്ച് വിദ്യാർഥികൾക്കായി പ്രത്യേകം പരീക്ഷ നടത്താൻ തയാറാണെന്ന് സുപ്രിംകോടതിയിൽ നൽകിയ ഉറപ്പ് നിബന്ധനകൾക്ക് വിധേയമാണെന്നും സർവകലാശാല ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു. സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം പരീക്ഷ നടത്തണമെന്നും വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്നുമാണ് ഹൈക്കോടതി സിം​ഗിൾ ബെഞ്ച് ഉത്തരവിട്ടത്. കാലടി സർവകലാശാല വെെസ് ചാൻസലർ സിസാ തോമസിനെതിരേ പ്രതിഷേധിച്ച 16 വിദ്യാർഥികളെയാണ് സസ്‌പെൻഡ് ചെയ്തിരുന്നത്.

Kalady University suspension: Arguments in the appeal concluded; verdict on Tuesday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൈയില്‍ വന്നത് ആറായിരം കോടി; തിരുപ്പതി ഭഗവാന് വഴിപാടായി 121 കിലോ സ്വര്‍ണാഭരണങ്ങള്‍!- വിഡിയോ

ബാക്കി വന്ന ദോശമാവ് കൊണ്ട് നല്ല മൊരിഞ്ഞ ഉണ്ണിയപ്പം ഉണ്ടാക്കാം

'അത് അബദ്ധത്തിൽ സംഭവിച്ചതല്ല, കരുതിക്കൂട്ടിയ ആക്രമണം'; വിവാദ പരാമർശവുമായി ടിഎം ശശി എംഎൽഎ

ബാറ്റില്‍ 'സാംസണ്‍'! സെഞ്ച്വറി... 'ക്യാപ്റ്റന്‍ സഞ്ജുവിന്'!!

കൊലവിളി പ്രസംഗം: ടി ഐ മധുസൂദനനെതിരെ കേസെടുക്കാന്‍ ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം