കുചേല വേഷത്തില്‍ കലാമണ്ഡലം ഗോപിയാശാന്‍ 
Kerala

'അന്ന് കൃഷ്ണവേഷത്തില്‍ നിറഞ്ഞാടി'; ഇന്ന് കണ്ണന് മുന്നില്‍ കുചേലനായി കലാമണ്ഡലം ഗോപിയാശാന്‍

'കുചേലവൃത്തം' കഥകളിയിലാണ് ഗോപിയാശാന്‍ കുചേലവേഷമിട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ഗുരുവായൂര്‍: പിറന്നാള്‍ദിനത്തില്‍ കണ്ണന് മുന്നില്‍ കുചേലനായി കഥകളി ആചാര്യന്‍ കലാ മണ്ഡലം ഗോപി. കഥകളി ആസ്വാദകര്‍ നിറഞ്ഞ സദസ്സില്‍ കലാമണ്ഡലം ഗോപിയാശാന് ആദരം നല്‍കി ഗുരുവായൂര്‍ ദേവസ്വം. വെള്ളിയാഴ്ച രാത്രി മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയ ത്തില്‍ നടന്ന 'കുചേലവൃത്തം' കഥകളിയിലാണ് ഗോപിയാശാന്‍ കുചേലവേഷമിട്ടത്.

നിരവധിതവണ കൃഷ്ണസന്നിധിയില്‍ കൃഷ്ണവേഷത്തില്‍ നിറഞ്ഞാടിയ അദ്ദേഹത്തിന്റെ കുചേലവേഷം കാണാന്‍ ആസ്വാദകര്‍ ഏറെയെത്തി. കലാമണ്ഡലം കൃഷ്ണകുമാര്‍ കൃഷ്ണനായി അരങ്ങിലെത്തി. രുക്മിണിയായി ചമ്പക്കുളം വിജയകുമാര്‍ വേഷമിട്ടു. ഇരിങ്ങാലക്കുട പാര്‍വതി കലാകേന്ദ്ര മാണ് അരങ്ങൊരുക്കിയത്.

കഥകളി കഴിഞ്ഞ ഉടന്‍ ഗുരുവായൂര്‍ ദേവസ്വം ആഭിമുഖ്യത്തില്‍ കലാമണ്ഡലം ഗോപിയാശാന് ആദരം നല്‍കി. ദേവസ്വം ചെയര്‍മാന്‍ എ.വി.ഗോപിനാഥും ഭരണ സമിതി അംഗം മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാടും ചേര്‍ന്ന് ഗോപിയാശാനെ പൊന്നാടയണിയിച്ചു. ശ്രീഗുരുവായൂരപ്പന്റെ ചിത്രവും നിലവിളക്കും സമ്മാനിച്ചു.

Kalamandalam Gopi Asan as Kuchela before Lord Krishna

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്‍ തങ്ക മകനേ', മകനേ....'; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഫൈവ്-സ്റ്റാര്‍ സൗകര്യമില്ല, വേണമെങ്കില്‍ സ്വന്തം നിലയ്ക്ക് നോക്കുക: ഒളിംപിക് അസോസിയേഷന്‍

ശമ്പള വര്‍ധനവ്, ഷാര്‍ജയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു

കേരള ചലച്ചിത്ര അക്കാദമി: ഡെപ്യൂട്ടി ഡയറക്ടർ ഒഴിവിലേക്ക് അപേക്ഷിക്കാം !

ഫ്രിഡ്ജിൽ സൂക്ഷിച്ച പുഴുങ്ങിയ മുട്ട കഴിക്കുന്നത് ആരോ​ഗ്യപ്രശ്നം ഉണ്ടാക്കുമോ?