ഐടി, റിലയന്‍സ് ഓഹരികളില്‍ റാലി; കുതിച്ച് സെന്‍സെക്‌സ്, 500 പോയിന്റ് നേട്ടം

ഓഹരി വിപണിയില്‍ മുന്നേറ്റം
Sensex rises
Sensex risesപ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

മുംബൈ: ഓഹരി വിപണിയില്‍ മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 500ലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 23,000 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്.

നിക്ഷേപകര്‍ ഐടി ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതാണ് വിപണിയുടെ മുന്നേറ്റത്തിന് ഒരു കാരണം. ഐടി സൂചിക 2.2 ശതമാനമാണ് മുന്നേറിയത്. എല്‍ ആന്റ് ടി ടെക്‌നോളജി സര്‍വീസസ് മാത്രം 10.5 ശതമാനത്തിന്റെ നേട്ടമാണ് കൈവരിച്ചത്. സെപ്റ്റംബര്‍ പാദത്തില്‍ വരുമാനത്തിലും ലാഭത്തിലും ഉണ്ടായ വര്‍ധനയാണ് എല്‍ആന്റ്ടി ടെക്‌നോളജി സര്‍വീസസിന്റെ ഓഹരിയില്‍ പ്രതിഫലിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് രണ്ടുശതമാനമാണ് മുന്നേറിയത്. ജിയോ പ്ലാറ്റ്‌ഫോമിന്റെ 30,200 കോടി രൂപയുടെ ഐപിഒയുമായി ബന്ധപ്പെട്ടാണ് റിലയന്‍സ് ഓഹരിയില്‍ റാലി ഉണ്ടായത്.

ഇന്‍ഫോസിസ്, അള്‍ട്രാടെക് സിമന്റ്, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര ഓഹരികളാണ് പ്രധാനമായി നേട്ടം സ്വന്തമാക്കിയത്. ബജാജ് ഫിനാന്‍സ്, ട്രെന്റ്, മാരുതി സുസുക്കി, ഭാരതി ഇലക്ട്രോണിക്‌സ്, എച്ച്ഡിഎഫ്‌സി ലൈഫ് ഓഹരികള്‍ നഷ്ടം നേരിട്ടു.

Sensex rises
സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 1,07,000ന് തൊട്ടുമുകളില്‍
Sensex rises
വരുമാനം കൂടിയത് കൊണ്ട് കാര്യമില്ല!; മാസംതോറും സമ്പാദ്യം കുറയ്ക്കുന്ന അഞ്ചു ശീലങ്ങള്‍
Summary

Sensex rises 500 pts, Nifty reclaims 23,000: Buying in IT, RIL shares

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com