വരുമാനം കൂടിയത് കൊണ്ട് കാര്യമില്ല!; മാസംതോറും സമ്പാദ്യം കുറയ്ക്കുന്ന അഞ്ചു ശീലങ്ങള്‍

വരുമാനം വര്‍ധിച്ചാല്‍ സാമ്പത്തിക ഭദ്രത ഉണ്ടാവുമെന്ന് കരുതുന്നവരാണ് ഒട്ടുമിക്ക ആളുകളും
saving habit
saving habitപ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

വരുമാനം വര്‍ധിച്ചാല്‍ സാമ്പത്തിക ഭദ്രത ഉണ്ടാവുമെന്ന് കരുതുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാല്‍ വരുമാനം വര്‍ധിച്ചത് കൊണ്ട് മാത്രം സാമ്പത്തിക ഭദ്രത കൈവരിക്കാനാവില്ല എന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. അതിന് സാമ്പത്തിക അച്ചടക്കവും പ്രധാനമാണ്. വരുമാനം കൂടുമ്പോള്‍ അതിനനുസരിച്ച് ജീവിതച്ചെലവുകള്‍ ഉയര്‍ന്നാല്‍ ലക്ഷ്യമിടുന്ന സമ്പാദ്യം കെട്ടിപ്പടുക്കുവാന്‍ സാധിക്കില്ല. ഈ അഞ്ചു ശീലങ്ങള്‍ ഒഴിവാക്കിയാല്‍ ലക്ഷ്യമിടുന്ന സമ്പാദ്യം നേടാന്‍ സാധിക്കും.

1. ശമ്പള വര്‍ധന ഉണ്ടാകുമ്പോള്‍ മെച്ചപ്പെട്ട വീട്, ഇടയ്ക്കിടെയുള്ള യാത്രകള്‍, ആഡംബര വാങ്ങലുകള്‍ എന്നിവയ്ക്കായി കൂടുതല്‍ പണം ചെലവഴിക്കുന്ന രീതി ചിലര്‍ക്ക് ഉണ്ട്. മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ കുറച്ചുപണം ചെലവഴിക്കേണ്ടതായി വരാം. എന്നാല്‍ അത് യുക്തിസഹമാക്കിയാല്‍ പണം മാറ്റിവെയ്ക്കാന്‍ സാധിക്കും.

2. ചെലവുകള്‍ കഴിഞ്ഞ് മാസാന്ത്യത്തില്‍ ബാക്കിയാകുന്ന തുക മാത്രം സമ്പാദിക്കാന്‍ മാറ്റിവെക്കുന്നത് സുസ്ഥിരമായ സമ്പാദ്യ രീതിയെ ബാധിക്കാം. അതിനാല്‍ മാസം തുടക്കത്തില്‍ തന്നെ വരുമാനത്തിന്റെ 20-30% വരെ തുക സമ്പാദ്യത്തിനും നിക്ഷേപങ്ങള്‍ക്കുമായി മാറ്റി വെക്കേണ്ടതുണ്ട്.

3. വായ്പാ ഇഎംഐകള്‍, വാടക, സബ്സ്‌ക്രിപ്ഷനുകള്‍, ഭക്ഷണം ഓര്‍ഡര്‍ ചെയ്യല്‍, ക്രെഡിറ്റ് കാര്‍ഡ് ചെലവുകള്‍ എന്നിവ മാസം മുഴുവന്‍ വിഭജിക്കപ്പെട്ടിരിക്കുന്നതിനാല്‍ ഇവയുടെ ആകെ തുക ബജറ്റിനെ എങ്ങനെ ബാധിക്കുന്നുവെന്ന് തിരിച്ചറിയാന്‍ ശ്രമിക്കുക. അനാവശ്യമായ ചെലവുകള്‍ ഒഴിവാക്കി ബാക്കി സമ്പാദ്യത്തിലേക്ക് മാറ്റിവെയ്ക്കുക. അനാവശ്യമായി ലോണ്‍ എടുക്കുന്ന ശീലം ഉണ്ടെങ്കില്‍ അതിന് കടിഞ്ഞാണ്‍ ഇടാന്‍ ശ്രമിക്കുക.

4. അപ്രതീക്ഷിത ചികിത്സാ ചെലവുകളോ സാമ്പത്തിക തടസങ്ങളോ മുന്നില്‍ കണ്ട് കുറഞ്ഞത് ആറു മാസത്തെ അവശ്യ ചെലവുകള്‍ക്കുള്ള തുക അടിയന്തര ഫണ്ടായി സൂക്ഷിക്കേണ്ടതുണ്ട്. ഇതിന്റെ അഭാവത്തില്‍ ആളുകള്‍ ദീര്‍ഘകാല നിക്ഷേപങ്ങളില്‍ നിന്ന് പണം പിന്‍വലിക്കാനോ ഉയര്‍ന്ന പലിശയ്ക്ക് കടമെടുക്കാനോ നിര്‍ബന്ധിതരാകുന്നു.

5. തുടക്കത്തില്‍ തന്നെ വലിയൊരു തുക സമ്പാദിക്കാന്‍ ശ്രമിക്കുന്നത് ദൈനംദിന ആവശ്യങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും സമ്പാദ്യം പാതിവഴിയില്‍ അവസാനിപ്പിക്കാന്‍ ഇടയാക്കുകയും ചെയ്യും. 20% സമ്പാദ്യത്തോടെ തുടങ്ങി വരുമാനം ഉയരുന്നതിനനുസരിച്ച് അത് ക്രമേണ 25-30% ആയി വര്‍ദ്ധിപ്പിക്കുന്നതാണ് അനുയോജ്യം. കൃത്യമായ ചെലവ് നിരീക്ഷണത്തിലൂടെയും സാമ്പത്തിക അച്ചടക്കത്തിലൂടെയുമാണ് ദീര്‍ഘകാല സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സാധിക്കുക.

saving habit
മാസം 5000 vs 10,000; സുകന്യ സമൃദ്ധി യോജനയില്‍ റിട്ടേണ്‍ എത്ര?, കണക്ക്
saving habit
കൂടുതല്‍ നേട്ടം, മാസംതോറുമുള്ള വരുമാന പദ്ധതി പ്ലസ് ആര്‍ഡി സ്‌കീം; അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചാല്‍ എത്ര കിട്ടും?
Summary

Five habits that reduce your monthly savings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com