Kalpathi Ratholsavam 2026 File|Kerala Tourism
Kerala

കല്‍പ്പാത്തി രഥോത്സവം: ദേവരഥ സംഗമം ഇന്ന്, ഭക്തിസാന്ദ്രമായി അഗ്രഹാര വീഥികള്‍; പ്രാദേശിക അവധി

കല്‍പ്പാത്തി രഥോത്സവത്തിന്റെ ആവേശം വാനോളം ഉയര്‍ത്തി ഇന്ന് (തിങ്കളാഴ്ച) ദേവരഥ സംഗമം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

പാലക്കാട്: കല്‍പ്പാത്തി രഥോത്സവത്തിന്റെ ആവേശം വാനോളം ഉയര്‍ത്തി ഇന്ന് (തിങ്കളാഴ്ച) ദേവരഥ സംഗമം. രഥോത്സവാഘോഷങ്ങളില്‍ പങ്കെടുക്കാനായി നിരവധിപ്പേരാണ് കല്‍പ്പാത്തിയിലേക്ക് എത്തിച്ചേരുക.

കല്‍പ്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കല്‍പ്പാത്തി ലക്ഷ്മീനാരായണ പെരുമാള്‍ക്ഷേത്രം, പുതിയ കല്‍പ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍നിന്നുള്ള ആറ് രഥങ്ങളാണ് ദേവരഥ സംഗമത്തില്‍ കാഴ്ചയാകുക.

നാനാദിക്കുകളില്‍ നിന്നും ഉത്സവപ്രേമികള്‍ ഇതിനോടകം കല്‍പ്പാത്തിയിലെത്തി. നാടിന്റെ സാംസ്കാരിക പൈതൃകം ആസ്വദിക്കാന്‍ പതിവുപോലെ വിദേശികളുമുണ്ട്. ഉത്സവത്തിന് മാറ്റുകൂട്ടുന്ന തെരുവോരക്കച്ചവടവും പൊടിപൊടിക്കുന്നുണ്ട്. അതീവ സുരക്ഷയോടെയാണ് ഉത്സവം. വാഹനനിയന്ത്രണത്തിനുള്‍പ്പെടെ പൊലീസ് സന്നാഹം ശക്തമാണ്. 24 മണിക്കൂറും കണ്‍ട്രോള്‍റൂം പ്രവര്‍ത്തിക്കുന്നുണ്ട്.

ദേവരഥ സംഗമത്തോടനുബന്ധിച്ച് പാലക്കാട് താലൂക്ക് പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന്്(തിങ്കളാഴ്ച) ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രഥോത്സവത്തിന്റെ പ്രധാന ദിവസങ്ങളിലെ ജനത്തിരക്കും ആഘോഷങ്ങളും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്ക് ഈ അവധി ബാധകമായിരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

kalpathy ratholsavam today, updates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി മോദി മനിലയിലേക്ക്; ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യത

രാഹുല്‍ ഗാന്ധി യുഎസിലേക്ക്; രാജ്യവിരുദ്ധ ശക്തികളുമായുള്ള കൂടിക്കാഴ്ചയാണോ ലക്ഷ്യമെന്ന് ബിജെപി

ലോകത്ത് ആദ്യമായി ഇലക്ട്രിക് യാത്രാവിമാനം പറന്നുയര്‍ന്നു, മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗം; ചരിത്രം കുറിച്ച് ചൈന- വിഡിയോ

കണ്ണുനിറച്ച് ഉള്ളിവില, കിലോയ്ക്ക് 200 രൂപ വരെ; വെളുത്തുള്ളി വിലയും റെക്കോര്‍ഡില്‍

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടു; കനേഡിയന്‍ 'യുവതി' നാട്ടിലെത്തിയപ്പോള്‍ 61കാരി; 31കാരന്‍ കല്യാണത്തില്‍ നിന്ന് പിന്‍മാറി