Kalpatta Narayanan wayanad township controversy 
Kerala

ദുരന്തബാധിതരെ സഹായിക്കാന്‍ കോണ്‍ഗ്രസിന് ബാധ്യതയില്ല, വീടു നല്‍കാമെന്നു പറഞ്ഞത് ചാരിറ്റി: കല്‍പ്പറ്റ നാരായണന്‍

ശിലാസ്ഥാപന ദിനത്തില്‍ ചൂരല്‍മലയില്‍ വ്യാപാരം നഷ്ടപ്പെട്ടവര്‍ക്കു ധനസഹായം നല്‍കാന്‍ പ്രിയങ്കയ്ക്കും രാഹുലിനും കഴിഞ്ഞു

Author : ലക്ഷ്മി ആതിര

യനാട് മുണ്ടക്കൈ - ചുരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്നതിനായി കോണ്‍ഗ്രസ് നടത്തിയ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി കവിയും സാമൂഹ്യ നിരീക്ഷകനുമായ കല്‍പ്പറ്റ നാരായണന്‍. ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കാത്തത് ചെറിയ കാര്യമാണെന്നാണ് കല്‍പ്പറ്റ നാരായണന്റെ നിലപാട്. കോണ്‍ഗ്രസിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ സമകാലിക മലയാളവുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ചൂരല്‍മല ദുരിതാശ്വാസത്തിന് ഏകദേശം 750 കോടിയോളം രൂപയാണ് സര്‍ക്കാരിലേക്ക് എത്തിയത്. ഒരു വീടുപോലും പൂര്‍ത്തിയാക്കി ദുരന്തബാധിതര്‍ക്ക് നല്‍കാന്‍ അവര്‍ക്കു കഴിഞ്ഞോ എന്നതാണ് ചെയ്യേണ്ട പ്രധാന വിഷയമെന്നും കല്‍പ്പറ്റ നാരായണന്‍ പറയുന്നു.

ചൂരല്‍മല ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ടല്ലോ. ഒരു കോണ്‍ഗ്രസ് സഹയാത്രികന്‍ എന്ന നിലയില്‍ ഈ വിമര്‍ശനങ്ങളെ താങ്കള്‍ എങ്ങനെ കാണുന്നു?

കോണ്‍ഗ്രസ് ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കാത്തത് ചെറിയ കാര്യമാണ്. ഏകദേശം 750 കോടിയോളം രൂപയാണ് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടി സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയിരിക്കുന്നത്. എന്നാല്‍ ഇതുവരെ എത്ര രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്? ഒരു വീടുപോലും പൂര്‍ത്തിയാക്കി ദുരന്തബാധിതര്‍ക്ക് നല്‍കാന്‍ അവര്‍ക്കു കഴിഞ്ഞോ? ഇതല്ലേ നമ്മള്‍ ചര്‍ച്ച ചെയ്യേണ്ട പ്രധാന വിഷയം?

ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജോയ് മാത്യുവും കല്‍പ്പറ്റ നാരായണനും/

230 വീടുകള്‍ നല്‍കുമെന്ന് ആദ്യഘട്ടത്തില്‍ പറഞ്ഞ കോണ്‍ഗ്രസിന് ഇന്ന് ഒരു വീടുപോലും നിര്‍മ്മിച്ച് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഇത് കോണ്‍ഗ്രസിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യില്ലേ?

ഇല്ല. കോണ്‍ഗ്രസ് പ്രതിപക്ഷത്ത് ഇരിക്കുന്ന ഒരു പാര്‍ട്ടിയാണ്. അവര്‍ വീടുകള്‍ നല്‍കാമെന്ന് പറഞ്ഞത് ഒരു ചാരിറ്റി എന്ന നിലയിലാണ്. അല്ലാതെ ദുരന്തബാധിതരെ സഹായിക്കാന്‍ അവര്‍ക്കു ധാര്‍മിക ഉത്തരവാദിത്വമൊന്നുമില്ല. സര്‍ക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ച തുക വളരെ കുറഞ്ഞതാണ്. ആ പണം കൊണ്ട് വീടുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ കഴിയാത്തതില്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല.

കോണ്‍ഗ്രസിനെക്കാള്‍ ചെറിയ പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. എന്നിട്ടും അവര്‍ 55 വീടുകളോളം ഇതുവരെ ദുരന്തബാധിതര്‍ക്കായി നിര്‍മ്മിച്ച് നല്‍കിയിട്ടില്ലേ?

ശരിയാണ്. സര്‍ക്കാരിനെക്കാള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ മുസ്ലിം ലീഗിന് കഴിഞ്ഞിട്ടുണ്ട്. വളരെ ചെലവ് ചുരുക്കി മനോഹരമായ വീടുകളാണ് അവര്‍ നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത്. അതും ഒരു ചാരിറ്റി എന്ന നിലയിലാണ് ചെയ്തത്. അത് ഒരിക്കലും അവരുടെ ഉത്തരവാദിത്വമല്ല.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വീടുകള്‍ നിര്‍മ്മിക്കാന്‍ പണം തികയില്ലെന്ന് പറയുമ്പോള്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വീടുകളുടെ പണി ആരംഭിച്ചുകഴിഞ്ഞുവെന്ന് പറയുന്നു. ചൂരല്‍മല വിഷയത്തില്‍ നേതാക്കളുടെ ഇടയിലെ ഈ വ്യക്തതക്കുറവ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ബാധിക്കില്ലേ?

ഒരിക്കലും ഇല്ല. സര്‍ക്കാര്‍ ജനങ്ങളുടെ പണം ശേഖരിച്ച് പാഴാക്കുകയാണ് ചെയ്തത്. കല്‍പ്പറ്റയിലെ ടൗണ്‍ഷിപ്പ് പദ്ധതിയില്‍ വലിയ അഴിമതികളാണ് നടക്കുന്നത്. എന്തുകൊണ്ടാണ് ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത്? സര്‍ക്കാരിന്റെ വലിയ തെറ്റുകള്‍ മറച്ചുവെക്കാനാണ് കോണ്‍ഗ്രസിന്റെ ചെറിയ പിഴവുകള്‍ തെരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ത്തിക്കാട്ടുന്നത്.

വീടുകള്‍ നിര്‍മ്മിക്കാന്‍ പണം തികയില്ലെങ്കില്‍, രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കൊണ്ടുവന്ന് വീടുകള്‍ക്കുള്ള ശിലാസ്ഥാപനം നടത്തിയത് വെറും പ്രഹസനം ആയിരുന്നില്ലേ?

വീടുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ കഴിയുമെന്ന അതിമോഹം കോണ്‍ഗ്രസിന് അന്ന് ഉണ്ടായിരിക്കാം. എന്നാല്‍ അത് സാധ്യമല്ലെന്ന് ഇപ്പോഴാകാം തിരിച്ചറിഞ്ഞത്. എന്നിരുന്നാലും ശിലാസ്ഥാപന ദിനത്തില്‍ ചൂരല്‍മലയില്‍ വ്യാപാരം നഷ്ടപ്പെട്ടവര്‍ക്കു ധനസഹായം നല്‍കാന്‍ പ്രിയങ്കയ്ക്കും രാഹുലിനും കഴിഞ്ഞു. അത് വലിയ കാര്യമല്ലേ?

Q. ചൂരല്‍മല ഫണ്ട് പിരിവില്‍ കോണ്‍ഗ്രസ് വലിയ രീതിയില്‍ പരിഹാസ്യരായി എന്ന് എം എന്‍ കാരശ്ശേരിയുടെ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ?

ഒരിക്കലും ഇല്ല. കാരശ്ശേരി പറഞ്ഞതുമായി എനിക്ക് യോജിക്കാന്‍ കഴിയില്ല. എന്റെ അഭിപ്രായം വ്യത്യസ്തമാണ്.

Kalpatta Narayanan wayanad township controversy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരള ബ്ലാസ്റ്റേഴ്സിന് ലൈസന്‍സ് ഇല്ല; അപേക്ഷ തള്ളി എഐഎഫ്എഫ്

വടകരയില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കശ്മീരില്‍ നിന്ന് കണ്ടെത്തി

‘രാഹുലിന്റേത് പാകിസ്ഥാൻ അനുകൂല ഭീകരരുടെ ഭാഷ, അരാജകത്വവും ഭിന്നിപ്പിക്കുന്നതുമായ മനോഭാവം’; വിമർശനവുമായി ബിജെപി

കെ-റെയിൽ ഉപേക്ഷിക്കുന്നത് കേരള ജനതയോടുള്ള വഞ്ചന, യൂ ടേൺ അടിക്കരുത്; മുഖ്യമന്ത്രിയോട് ഇപി ജയരാജൻ

മുന്‍ ഡിജിപി എ ഹേമചന്ദ്രന്‍ പൊലീസ് ഉപദേഷ്ടാവ്

SCROLL FOR NEXT