എന്‍ ഭാസുരാംഗന്‍/ഫെയ്‌സ്ബുക്ക് 
Kerala

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; 'പരാതിക്കാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചു', ഭാസുരാംഗനും മകനും എതിരെ പരാതി

 കാട്ടാക്കട കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പണം നഷ്ടമായ പരാതിക്കാരന്‍ ബാലകൃഷ്ണനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമമെന്ന് പരാതി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാട്ടാക്കട കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പണം നഷ്ടമായ പരാതിക്കാരന്‍ ബാലകൃഷ്ണനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമമെന്ന് പരാതി. ബാങ്കിന്റെ മുന്‍ പ്രസിഡന്റ് എന്‍ ാസുരാംഗനും മകനും കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചുവെന്ന് മാറനല്ലൂര്‍ പൊലീസില്‍ ബാലകൃഷ്ണന്‍ പരാതി നല്‍കി.

ഉച്ചയ്ക്കു 2 മണിയോടെ ബാങ്കിന് സമീപം ഭാസുരാംഗനും മകനും ചേര്‍ന്ന് ബാലകൃഷ്ണനുമായി സംസാരിക്കുകയും തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തു. പിന്നാലെ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് ബാലകൃഷ്ണനെ ഇടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബാലകൃഷ്ണന്‍ ഒഴിഞ്ഞുമാറിയതിനാല്‍ അപകടം ഉണ്ടായില്ല എന്നാണ് പരാതിയില്‍ പറയുന്നത്. 

ബിജെപി പ്രവര്‍ത്തകരും ബാങ്ക് നിക്ഷേപകരും റോഡ് ഉപരോധിച്ചു. ഉപരോധത്തിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. റോഡില്‍ കിടന്ന് പ്രതിഷേധിച്ച ബാലകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഡിവൈഎസ്പിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു

'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

ഗുരുവായൂർ ദേവസ്വത്തിൽ അവസരം; സോപാനം വാച്ച്മാൻ, ലേഡി സെക്യൂരിറ്റി തസ്തികയിൽ 30 ഒഴിവുകൾ