Kanhangad sub-collector- പ്രതീക് ജെയ്ൻ, വന്ദന മീണ Social Media
Kerala

സബ് കലക്ടറുടെ ഔദ്യോഗിക കസേരയില്‍ ഭാര്യ ഇരുന്നു; ഫോട്ടോ സോഷ്യല്‍ മീഡിയയില്‍, വിവാദം

വന്ദന മീണയുടെ നടപടി പ്രോട്ടോക്കോള്‍ ലംഘനമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് വിവാദം

Author : സമകാലിക മലയാളം ഡെസ്ക്

കാഞ്ഞങ്ങാട്: സബ് കളക്ടറുടെ കസേരയില്‍ ഭാര്യ ഇരുന്ന സംഭവത്തില്‍ വിവാദം. കാഞ്ഞങ്ങാട് മുന്‍ സബ് കലക്ടര്‍ (Kanhangad sub-collector) പ്രതീക് ജെയ്നിന്റെ ഔദ്യോഗിക കസേരയില്‍ ഭാര്യയും ജുനാഗഡ് എസ്ഡിഎമ്മുമായ വന്ദന മീണ ഇരിക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചതാണ് വിവാദത്തിന് ആധാരം. വന്ദന മീണയുടെ നടപടി പ്രോട്ടോക്കോള്‍ ലംഘനമാണെന്നാണ് ആക്ഷേപം.

സമൂഹമാധ്യമങ്ങളില്‍ സജീവമാണ് ജുനാഗഡ് എസ്ഡിഎം കുടിയായ വന്ദന മീണ. വന്ദന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഫോട്ടോ പങ്കുവച്ചത്. ഗുജറാത്ത് കേഡറില്‍ ഐഎഎസ് ഉദ്യോഗസ്ഥയായ വന്ദന മീണയുമായുള്ള പ്രതീക് ജെയ്‌നിന്റെ വിവാഹം കഴിഞ്ഞത് അടുത്തിടെയാണ്. ഇതോടെ ഗുജറാത്ത് കേഡറിലേക്കു പ്രദീക് ജെയ്ന്‍ മാറ്റം ആവശ്യപ്പെടുകയും സ്ഥലം മാറ്റം ലഭിക്കുകയും ചെയ്തിരുന്നു.

ഇത് പ്രകാരം കഴിഞ്ഞ 24ന് ആണു പ്രതീക് ജെയ്ന്‍ ചുമതലയൊഴിഞ്ഞത്. ഭര്‍ത്താവ് ചുമതലയില്‍നിന്ന് ഒഴിയുന്ന ദിവസം കാസര്‍കോട് എത്തിയതായിരുന്നു 2022 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ വന്ദന. മെയ് 23നു പകര്‍ത്തിയ ചിത്രമാണ് വന്ദന മീണ പങ്കുവച്ചത് എന്നാണ് വിലയിരുത്തല്‍.

പ്രോട്ടോക്കോള്‍ പ്രകാരം, ഔദ്യോഗിക കസേരയില്‍ കലക്ടര്‍, സംസ്ഥാന, കേന്ദ്ര മന്ത്രിമാര്‍ എന്നിവര്‍ക്കാണ് ഇരിക്കാന്‍ അനുമതിയുള്ളത്. അതാണു ജുനാഗഡ് എസ്ഡിഎമ്മായ വന്ദന തെറ്റിച്ചതെന്നാണ് പ്രധാന വിമര്‍ശനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം