കണ്ണൂർ ജില്ലാ കലക്ടർ അരുണ്‍ കെ വിജയന്‍ ഫെയ്സ്ബുക്ക്
Kerala

കമന്‍റ് ബോക്സ് അടച്ചുപൂട്ടി, നവീന്‍ ബാബുവിന് ആദരാഞ്ജലിയര്‍പ്പിച്ച് കണ്ണൂര്‍ കലക്ടര്‍

കഴിഞ്ഞ ദിവസങ്ങളിൽ കലക്ടര്‍ സോഷ്യൽമീഡിയയിലിട്ട പോസ്റ്റുകൾക്ക് താഴെ രൂക്ഷവിമർശനങ്ങളാണ് ഉയരുന്നത്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: എഡിഎം കെ നവീന്‍ ബാബുവിന് ആദരാഞ്ജലിയര്‍പ്പിച്ച് കണ്ണൂർ ജില്ലാ കലക്ടർ അരുണ്‍ കെ വിജയന്‍. കമന്റ് ബോക്സ് പൂട്ടിയാണ് കലക്ടര്‍ കണ്ണൂരിന്റെ ഫെയ്സ്ബുക്ക് പേജിലും ഇൻസ്റ്റ​ഗ്രാം പേജിലും പോസ്റ്റിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയയിലിട്ട പോസ്റ്റുകൾക്ക് താഴെ രൂക്ഷവിമർശനങ്ങള്‍ ഉയർന്ന സാഹചര്യത്തിലാണ് കലക്ടർ കമന്റ് ബോക്സ് പൂട്ടിയത്.

എഡിഎം നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിൽ കലക്ടര്‍ അരുണിന്‍റെ സാന്നിധ്യത്തിലാണ് അദ്ദേഹത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യ പരസ്യമായി അപമാനിക്കുകയും അഴിമതി ആരോപണം ഉന്നയിക്കുകയും ചെയ്തത്. ക്ഷണിക്കാതെ കയറിവന്ന ദിവ്യയെ തടഞ്ഞില്ലെന്ന് മാത്രമല്ല അവർ പറഞ്ഞതെല്ലാം മിണ്ടാതെ കേട്ടിരുന്നതുമാണ് സോഷ്യൽമീഡിയയെ പ്രകോപിപ്പിച്ചത്.

'താങ്കളുടെ സാന്നിധ്യത്തിൽ ഒരു സഹപ്രവർത്തകനെ അപമാനിച്ചപ്പോൾ സാറെല്ലാം കണ്ടിരിക്കുകയായിരുന്നു..നട്ടെല്ലിൻ്റെ സ്ഥാനത്ത് വാഴപ്പിണ്ടി ആകുമ്പോൾ ഇതല്ല ഇതിലപ്പുറവും ജനങ്ങൾ കാണേണ്ടി വരും', 'ആ സദസ്സിൽ താങ്കൾ അവസരോചിതമായി ഒന്ന് ഇടപെട്ടിരുന്നെങ്കിൽ, ഒരു പക്ഷേ, ആ സഹപ്രവർത്തകന്റെ ജീവൻ രക്ഷിക്കാമായിരുന്നു'- എന്ന തരത്തിലാണ് കലക്ടറുടെ പോസ്റ്റുകൾക്ക് താഴെ വരുന്ന കമനന്റുകൾ.

കലക്ടർ അരുൺ കെ വിജയന്‍റെ പോസ്റ്റ്

സഹപ്രവര്‍ത്തകനായ

കണ്ണൂര്‍ ജില്ല അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ശ്രീ നവീന്‍ ബാബുവിന്‍റെ വിയോഗത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.

സൗമ്യനായി ഒരു നല്ല ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. സര്‍വീസില്‍ സേവനമനുഷ്ഠിച്ച എല്ലായിടത്തും സഹപ്രവർത്തകരുടെ സ്നേഹാദരങ്ങൾ അദ്ദേഹം നേടിയെടുത്തിട്ടുണ്ട്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം കുടുംബത്തിന് കൈമാറി.

സംസ്കാര ചടങ്ങുകള്‍ നാളെ ഉച്ചയ്ക്ക് ശേഷം പത്തനംതിട്ടയിൽ നടക്കും.

വളരെ ദൗർഭാഗ്യകരമായ ഈ സന്ദർഭത്തിൽ

അദ്ദേഹത്തിന്‍റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്ക് ചേരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കവി കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം

മലയാളികള്‍ നൂതനാശയങ്ങള്‍ക്കു പേരു കേട്ട ജനത, സാംസ്കാരിക ഭൂമികയിലെ ശോഭ; കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും അമിത് ഷായും

'പ്രണവ് തൂക്കിയെന്നാ എല്ലാവരും പറയുന്നേ, പടം എങ്ങനെ'; ശബ്ദം താഴ്ത്തി, ഒറ്റവാക്കില്‍ പ്രണവിന്റെ മറുപടി

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

SCROLL FOR NEXT