തിരുവനന്തപുരം: കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായി ഹൈക്കമാൻഡിന്റെ പ്രഥമ പരിഗണന കണ്ണൂർ എംപി കെ സുധാകരനെന്ന് വിവരം. ഇതു സംബന്ധിച്ച പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളിൽ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രൻ രാജിവെച്ച സാഹചര്യത്തിലാണ് പകരക്കാരനെ നിശ്ചയിക്കുന്നത്.
കെ സുധാകരനും കൊടിക്കുന്നിൽ സുരേഷുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. പ്രതിപക്ഷ നേതാവും, ഭൂരിപക്ഷം എം പിമാരും എംഎൽഎമാരും സുധാകരനെ പിന്തുണച്ചെന്നാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി. ജനറൽസെക്രട്ടറി താരിഖ് അൻവർ അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറിയത്. തലമുറമാറ്റമെന്ന ആവശ്യത്തിൽ അന്തിമതീരുമാനമാവാത്തതിനാലാണ് പ്രഖ്യാപനം വൈകുന്നത്.
സുധാകരനെ അധ്യക്ഷനാക്കുന്നതിൽ കേരളത്തിലെ മുതിർന്ന നേതാക്കൾ അഭിപ്രായം പറയാതിരുന്ന പശ്ചാത്തലത്തിലാണ് തലമുറ മാറ്റമെന്ന ആവശ്യം ഹൈക്കമാൻഡിന്റെ പരിഗണനയിലെത്തിയത്. സംസ്ഥാനത്തെ പാർട്ടി നേതാക്കളുമായി സംസാരിച്ച് യോഗ്യരായവരുടെ പട്ടിക തയ്യാറാക്കാനാണ് താരീഖ് അൻവറിനെ നിയമിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates