പ്രതീകാത്മക ചിത്രം 
Kerala

ഭാവിയില്‍ ഐഎഎസ് പാസാകാന്‍ തങ്കഭസ്മം കുടിപ്പിച്ചു; വിദ്യാര്‍ഥിയുടെ കാഴ്ച മങ്ങി

ജ്യോത്സ്യൻ ആണെന്ന് അവകാശപ്പെട്ട ആളുടെ നിർദേശ പ്രകാരം തങ്ക ഭസ്മം പാലിൽ കലക്കി കുടിച്ച വിദ്യാർഥിയുടെ കാഴ്ച ശക്തിക്ക് മങ്ങലേറ്റു

സമകാലിക മലയാളം ഡെസ്ക്


കണ്ണവം: ജ്യോത്സ്യൻ ആണെന്ന് അവകാശപ്പെട്ട ആളുടെ നിർദേശ പ്രകാരം തങ്ക ഭസ്മം പാലിൽ കലക്കി കുടിച്ച വിദ്യാർഥിയുടെ കാഴ്ച ശക്തിക്ക് മങ്ങലേറ്റു. ഭാവിയിൽ ഐഎഎസ് പരീക്ഷ പാസാകാൻ വേണ്ടിയാണ് തങ്കഭസ്മം കഴിച്ചത്. 

വ്യാജ ഗരുഡ രത്നം, തങ്ക ഭസ്മം, വിദേശ ലക്ഷ്മി യന്ത്രം എന്നിവ നൽകി 11,75,000 രൂപ തന്റെ കയ്യിൽ നിന്ന് തട്ടിയെടുത്തതായും കാണിച്ച് കണ്ണൂർ കൊറ്റാളി സ്വദേശി പാരഡിസ് ഹൗസിൽ മൊബിൻ ചാന്ദാണ് കണ്ണവം പൊലീസിൽ പരാതി നൽകി. കണ്ണാടിപ്പറമ്പ് സ്വദേശിയായ ജ്യോത്സ്യനെതിരെയാണ് പരാതി.

വീട് നിർമാണത്തിന്റെ മുഹൂർത്തം നോക്കാനാണ് മൊബിൻ ചാന്ദ് ആദ്യമായി കണ്ണാടിപ്പറമ്പിലെ ഇയാളുടെ ജ്യോതിഷാലയത്തിൽ എത്തിയത് ഈ സമയം വാഹനാപകടത്തിൽ മൊബിൻ മരണപ്പെടാൻ സാധ്യതയുണ്ടെന്ന് പറഞ്ഞു വാഹനാപകടത്തിന്റെ കാര്യം പറഞ്ഞു ഭാര്യയെയും ബന്ധുക്കളെയും മറ്റും ജോത്സ്യൻ ഭയപ്പെടുത്തി. 

അപകടത്തിൽ നിന്ന് രക്ഷ നേടുന്നതിന് വേണ്ടിയാണ് ആദിവാസികളിൽ നിന്നു ലഭിക്കുന്ന ഗരുഡന്റെ തലയിലുള്ള ഗരുഡ രത്നം പത്ത് എണ്ണം വാങ്ങി വീട്ടിൽ സൂക്ഷിക്കാൻ നിർദേശിച്ചത്. ഭാവിയിൽ മകൻ ഐഎഎസ് പാസ് ആവണമെങ്കിൽ തങ്ക ഭസ്മം പാലിൽ കലക്കി കുടിക്കണം എന്നും വീട്ടിൽ വിദേശ ലക്ഷ്മി യന്ത്രം സൂക്ഷിക്കണമെന്നും നിർദേശിച്ചു. തങ്ക ഭസ്മം പാലിൽ കലക്കി കുടിച്ചപ്പോഴാണ് കാഴ്ച ശക്തിക്ക് മങ്ങലേറ്റത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

നിര്‍മല സീതാരാമന്റെ 'ബജറ്റ്' സാരികൾ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

SCROLL FOR NEXT