ഇന്ന് കര്‍ക്കടക വാവുബലി 
Kerala

പിതൃമോക്ഷ പുണ്യം തേടി, ഇന്ന് കര്‍ക്കടക വാവുബലി; ബലിതര്‍പ്പണത്തിന് വന്‍ തിരക്ക്

ആലുവ, ശംഖുമുഖം, തിരുന്നാവായ, തിരുനെല്ലി തുടങ്ങിയിടങ്ങളില്‍ പുലര്‍ച്ചെ മുതല്‍ വലിയ തിരക്കാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി: പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കടക വാവുബലി. പ്രധാനകേന്ദ്രങ്ങളിലെല്ലാം രാവിലെ മുതല്‍ ആയിരക്കണക്കിന് ആളുകള്‍ ബലി തര്‍പ്പണത്തിനായി എത്തി. ആലുവ, ശംഖുമുഖം, തിരുന്നാവായ, തിരുനെല്ലി തുടങ്ങിയിടങ്ങളില്‍ പുലര്‍ച്ചെ മുതല്‍ വലിയ തിരക്കാണ്. വൈകീട്ട് മൂന്ന് മണിവരെ തര്‍പ്പണം ഉണ്ടാകും.

പെരിയാര്‍ തീരത്തെ 40 താല്‍ക്കാലിക ബലിത്തറകളില്‍ പുലര്‍ച്ചെ തര്‍പ്പണം ആരഭിച്ചു. മഹാദേവ ക്ഷേത്രത്തില്‍ രാവിലെ 5നു മേല്‍ശാന്തി മുല്ലപ്പിള്ളി ശങ്കരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പിത്യപൂജ, കൂട്ടനമസ്‌കാരം, പശുദാനം. സായൂജ്യ പൂജ, തിലഹവനം. രണ്ടു ദിവസം മഴ ഇല്ലാതിരുന്നതിനാല്‍ മണപ്പുറത്തെ ഭക്തര്‍ക്ക് അനുഗ്രഹമായി. ക്ഷേത്ര ദര്‍ശനത്തിന് ഒരേസമ യം 500 ചേര്‍ക്കു വരി നില്‍ക്കാവു ന്ന പന്തല്‍ ഒരുക്കിയിട്ടുണ്ട്.

വഴിപാടിനുള്ള തിരക്ക് ഒഴിവാക്കാന്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറന്നു. മണപ്പുറത്തെ നട വഴികള്‍ ബാരിക്കേഡ് കെട്ടി തിരിച്ചു. പുഴയില്‍ ഇറിഗേഷന്‍ വകുപ്പ് ജലനിരപ്പ് ക്രമീകരിച്ചിട്ടുണ്ടെങ്കിലും അടിയൊഴുക്ക് ശക്തമായതിനാല്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിച്ചു മാത്രമേ ഇറങ്ങാവൂ കാലാവസ്ഥ പ്രതികുലമാ യാല്‍ പുഴയോരത്തു നിന്നു ബലിതര്‍പ്പണം മുകളിലേക്കു മാറ്റാനുള്ള ബദല്‍ സംവിധാനങ്ങളും ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്.

Karkadaka Vavu Bali today in memory of ancestors; huge rush for ritual offerings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Today's Rashi Phalam August 12 |ആത്മവിശ്വാസം വർധിക്കുന്ന അനുഭവങ്ങൾ ഉണ്ടാകും, സാമ്പത്തിക പുരോഗതി

എമിറേറ്റ്‌സ് ഗ്രൂപ്പില്‍ തൊഴില്‍ നേടാം; നൂറിലേറെ ഒഴിവുകള്‍, ഇപ്പോള്‍ അപേക്ഷിക്കാം

സൗജന്യമായി ടിക്കറ്റ് തീയതി മാറ്റാം; ദുബൈ യാത്രക്കാര്‍ക്ക് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്‌സ്

വാണിയംകുളത്ത് തെരുവുനായ ആക്രമണം; 7 ആടുകളെ കടിച്ചു കൊന്നു

ചിറ്റൂരിൽ പതിനാലുകാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു