ഉമ്മം ചെടി 
Kerala

ഉമ്മത്തിന്റെ കായും പൂവും വില്‍പനയ്ക്ക്; സ്വിഗ്ഗിയുടെയും ആമസോണിന്റെയും ബിഗ് ബാസ്‌കറ്റിന്റെയും ഫുഡ് ലൈസന്‍സ് റദ്ദാക്കി

കമ്പനികള്‍ ഉടന്‍ തന്നെ എഫ് ഡി എ ഹിയറിംഗില്‍ ഹാജരാകണമെന്നും രേഖാമൂലമുള്ള മറുപടി നല്‍കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഉമ്മത്തിന്റെ കായും വിത്തുകളും ഭക്ഷ്യയോഗ്യമെന്ന പേരില്‍ വിതരണം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആമസോണ്‍, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് എന്നീ കമ്പനികളുടെ ഫുഡ് ലൈസന്‍സുകള്‍ റദ്ദാക്കി കര്‍ണാടക സര്‍ക്കാര്‍. നോട്ടീസ് നല്‍കിയിട്ടും മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ കമ്പനികള്‍ പരാജയപ്പെട്ടതായി ഭക്ഷ്യസുരക്ഷ വകുപ്പ് വ്യക്തമാക്കി.

ഉമ്മത്തിന്റെ കായും വിത്തുമായി ബന്ധപ്പെട്ട പരസ്യങ്ങളും പ്രമോഷനുകളുമെല്ലാം ഉടന്‍തന്നെ നീക്കം ചെയ്യണമെന്നും കമ്പനികളോട് ഭക്ഷ്യസുരക്ഷാവിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. 'മാരകമായ വിഷം അടങ്ങിയതാണ് ഉമ്മത്തിന്‍ കായ. ഇവയുടെ കായും പൂക്കളും കഴിച്ചാല്‍ ശ്വാസതടസം, തലകറക്കം പോലുള്ള അസ്വസ്ഥതകള്‍ക്ക് കാരണമായേക്കും. ചിലപ്പോള്‍ മരണത്തിന് വരെ കാരണമായേക്കാം. ഇവയുടെ വില്‍പ്പനയും വിതരണവും വില്‍പ്പനയ്ക്കായുള്ള പ്രദര്‍ശനവും മനുഷ്യര്‍ക്ക് ഉപയോഗിക്കാമെന്ന തരത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള പ്രമോഷനും പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന വിഷയമാണ്', സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞു.

2006ലെ ഭക്ഷ്യസുരക്ഷാ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച്, ആമസോണ്‍, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് എന്നീ ഇ-കോമേഴ്‌സ് പ്ലാറ്റ്ഫോമുകള്‍ക്ക് നല്‍കിയിട്ടുള്ള ഫുഡ് ലൈസന്‍സുകള്‍ അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ താല്‍ക്കാലികമായി റദ്ദാക്കിയതായും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. കമ്പനികള്‍ ഉടന്‍ തന്നെ എഫ് ഡി എ ഹിയറിംഗില്‍ ഹാജരാകണമെന്നും രേഖാമൂലമുള്ള മറുപടി നല്‍കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചു.

Karnataka govt suspends food licences of e-commerce platforms for selling Dhatura .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹിജാബ് ഇസ്ലാമിന് അനിവാര്യമല്ല'; യൂണിഫോമിനൊപ്പം അനുവദിക്കാനാവില്ല; വിദ്യാര്‍ഥിനിയുടെ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി

32-ാം വയസില്‍ 1.05 കോടിയുടെ സമ്പാദ്യം, പത്തു വര്‍ഷത്തിനകം വിരമിക്കും, യുവതിയുടെ പോസ്റ്റില്‍ സോഷ്യൽ മീഡിയ ചർച്ച

'വൈകല്യത്തെ ഒരു ടാ​ഗ് ആക്കുന്നത് എന്തിനാണ് ? അവരും മനുഷ്യരാണ്; അങ്ങനെ പറയുമ്പോൾ ഞാൻ ചീത്ത പറയും'

'കഴിക്കാം.. ഓവറാക്കരുത്'; ഓണാഘോഷത്തിന് മ​ദ്യവിരുന്ന്, ആരോ​ഗ്യത്തിനും പോക്കറ്റിനും ഹാനികരം

ഹൈക്കോടതിയില്‍ ഗാര്‍ഡനര്‍ ഒഴിവ്; 52,600 രൂപ വരെ ശമ്പളം, ഇപ്പോള്‍ അപേക്ഷിക്കാം