പ്രതീകാത്മക ചിത്രം 
Kerala

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

മച്ചഗൊണ്ടനാഹള്ളി സ്വദേശി സുനിതയാണ് (30) മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കർണാടക ചിക്കമംഗളൂരു സ്വദേശിയായ യുവതിയെ കോഴിക്കോട്ടെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മച്ചഗൊണ്ടനാഹള്ളി സ്വദേശി സുനിതയാണ് (30) മരിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി ലോറി ഡ്രൈവറായിരുന്ന ആൺസുഹൃത്തിനൊപ്പം മുക്കം മാമ്പറ്റയിലെ വാടകവീട്ടിൽ താമസിക്കുകയായിരുന്നു സുനിത.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇയാൾ രാവിലെ വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ സുനിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രി സുനിതയ്ക്ക് വയറുവേദനയുണ്ടായതായി സു​ഹൃത്ത് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ അസ്വഭാവികതയൊന്നുമില്ലെന്ന് മുക്കം പൊലീസ് അറിയിച്ചു.

പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. മുക്കത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു സുനിത. ചേതനാണ് സുനിതയുടെ പിതാവ്. സഹോദരങ്ങൾ: മഞ്ജു, പുനിത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി